കിഴക്കമ്പലം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ട്വന്റി20. സാധാരണക്കാർക്ക് ഉപകാരമുള്ള കാര്യങ്ങൾ ചെയ്താൽ അവർ കൂടെ നിൽക്കും എന്നതിന്റെ തെളിവാണ് ട്വന്റി20യുടെ വളർച്ച. അവർ സൗജന്യം കൊടുക്കുന്നു എന്നതാണ് ഒരു ആരോപണം.സൗജന്യത്തെ അംഗീകരിക്കുന്നവർ തന്നെ അതിനെ കുറ്റവും പറയുകയാണെന്നും ട്വന്റി 20 ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കുന്നു.
"ഒരു കോർപ്പറേറ്റ് മുതലാളി കാശുകൊടുത്ത് വികസനം നടത്തുന്നു എന്നതാണ് പ്രശ്നം എന്ന് കരുതൂ. ആരാണ് ധാർമികത പറയുന്നത്? ഇന്നൊരു പാർട്ടിയിലും നാളെ വേറൊരു പാർട്ടിയിലും പ്രവർത്തിക്കുന്നവർ. അഞ്ചുകൊല്ലം കൊണ്ട് ആസ്തി പലമടങ്ങ് വർദ്ധിപ്പിക്കുന്നവർ. കോർപ്പറേറ്റുകളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നവർ." - ട്വന്റി20 ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
ഇത് ജനാധിപത്യം അല്ലേ. ജനങ്ങൾക്ക് ഇഷ്ടമുള്ളവരെ അവർ തിരഞ്ഞെടുക്കട്ടെ. തിരഞ്ഞെടുപ്പ് രംഗത്ത് ഉള്ള മറ്റുള്ളവർ അവരോട് മുട്ടി ജയിക്കാൻ നോക്കൂ. കിട്ടാത്ത മുന്തിരിക്ക് പുളിയാണെന്ന് ആർക്കാണ് അറിയാത്തത്!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anna Kitex, Kerala local body election 2020 result, Twenty20