• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| സ്കൂട്ടറിൽ ചരക്കുലോറി ഇടിച്ച് ഇരട്ട സഹോദരങ്ങൾ മരിച്ചു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

Accident| സ്കൂട്ടറിൽ ചരക്കുലോറി ഇടിച്ച് ഇരട്ട സഹോദരങ്ങൾ മരിച്ചു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരിൽ നിന്നു കൊച്ചിയിലേക്ക് സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പാലക്കാട്: ദേശീയപാത ചടയൻകാലായിൽ ചരക്കു ലോറി (cargo lorry) സ്കൂട്ടറിൽ ഇടിച്ച് ഇരട്ട സഹോദരങ്ങൾക്ക് (twin brothers) ദാരുണാന്ത്യം. റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ (35) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെ കഞ്ചിക്കോട് (Kanjikode) ഐടിഐക്ക് മുന്നിലായിരുന്നു അപകടം.

    സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എഞ്ചിനീയർമാരാണ് ഇരുവരും. ജോലി ആവശ്യത്തിനു കോയമ്പത്തൂരിലെത്തിയ ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്കൂട്ടർ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്ക് കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ചു പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയിൽ പെടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

    Also Read- Sreenivasan| നടൻ ശ്രീനിവാസൻ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

    തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരിൽ നിന്നു കൊച്ചിയിലേക്ക് സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. അതേസമയം, ആദ്യം സ്കൂട്ടറിൽ ഇടിച്ച ലോറി കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടത്തെത്തുടർന്നു ദേശീയപാതയിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ദീപക് മാത്യുവിന്റെ ഭാര്യ ജിൻസി. മകൻ: ആരോൺ.

    Also Read- Found Dead| പട്ടാമ്പി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    ഹൈവേ പൊലീസും ഇൻസ്പെക്ടർ എൻ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ മധുവിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

    കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരിക്ക്

    മൂവാറ്റുപുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്ക് പരിക്ക്. കല്ലൂര്‍ക്കാട് വാത്യാപിള്ളില്‍ ജയന്‍ (52), ബിനോയ് (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ ആനിക്കാട് പള്ളിക്കു സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ സഹോദരങ്ങളെ നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് കാറിന്‍റെ മുന്‍വശവും ബൈക്കും തകര്‍ന്നു. കനത്ത മഴയത്തായിരുന്നു. അപകടം.
    Published by:Rajesh V
    First published: