• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വീട്ടിൽ നോട്ടീസ് ഒട്ടിക്കുന്നത് നാണക്കേടല്ലേ എന്ന് മക്കൾ ചോദിച്ചു'; ആത്മഹത്യ ചെയ്ത ഇരട്ട സഹോദരന്മാരുടെ ഉമ്മ

'വീട്ടിൽ നോട്ടീസ് ഒട്ടിക്കുന്നത് നാണക്കേടല്ലേ എന്ന് മക്കൾ ചോദിച്ചു'; ആത്മഹത്യ ചെയ്ത ഇരട്ട സഹോദരന്മാരുടെ ഉമ്മ

മരിച്ച ഇരട്ടസഹോദരന്മാർ

മരിച്ച ഇരട്ടസഹോദരന്മാർ

  • Share this:
    കോട്ടയം കടുവക്കുളം കൊച്ചുപറമ്പിൽ ഇരട്ട സഹോദരങ്ങളായ  നിസാറിനെയും നസീറിനെയും  ഇന്ന് പുലർച്ചെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവും ഇരട്ട സഹോദരങ്ങളും മാത്രമായിരുന്നു കടുവക്കുളത്തെ വീട്ടിൽ താമസിച്ചിരുന്നത്.

    മാതാവ് ഫാത്തിമ ആണ്  രണ്ടു മുറിയിൽ ആയി മക്കളെ തൂങ്ങിമരിച്ചനിലയിൽ ആദ്യം കണ്ടത്.  സംഭവത്തിന് ഞെട്ടലിൽ മാതാവ് ഫാത്തിമ പറയുന്നത് ഇങ്ങനെ,

    ''കഴിഞ്ഞ ആഴ്ചയും ബാങ്കിൽനിന്ന് ജീവനക്കാർ എത്തി ലോൺ തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  ഇതുമൂലം കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നു മക്കൾ. വീട്ടിൽ നോട്ടീസ് വന്നാൽ അത് നാണക്കേട് ഉണ്ടാക്കുമെന്ന് മക്കൾ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. എന്നാൽ വീട് വിറ്റ് ആണെങ്കിലും പണം തിരികെ അടയ്ക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്". ഉമ്മ ഫാത്തിമ പറയുന്നു.

    കഴിഞ്ഞ ആഴ്ചയും ബാങ്കിൽ നിന്ന് ജീവനക്കാർ എത്തി ലോൺ എടുക്കണം എന്ന് ആവശ്യപ്പെട്ടതായി നിസാറിന്റെയും നസീറിന്റെയും സുഹൃത്തായ മനോജ് പറയുന്നു. ഇതുമൂലം കടുത്ത മാനസിക പ്രയാസത്തിൽ ആയിരുന്നു ഇരുവരും. തിരുവഞ്ചൂർ സ്വദേശികളായ ഇരുവരും മൂന്നുവർഷം മുൻപാണ് കടുവാക്കുളത്ത് വീട് വാങ്ങി താമസം തുടങ്ങിയത്.
    Also Read- സാമ്പത്തിക ബാധ്യത; കോട്ടയത്ത് ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി

    ബാങ്കിൽ നിന്നും ജീവനക്കാർ വന്നശേഷം ഇരുവരും പുറത്തിറങ്ങിയിട്ടില്ല എന്നും സുഹൃത്ത് മനോജ് പറയുന്നു. ഏറെക്കാലമായി   ജോലിയില്ലാത്ത വിഷമവും ഇരുവരെയും അലട്ടിയിരുന്നു. എന്തു ജോലിയും ചെയ്യാൻ തയ്യാറായിരുന്നു ഇരുവരും. ഒരാൾ ക്രെയിൻ  സർവ്വീസിലും മറ്റൊരാൾ കൂലിപ്പണിയും ആണ് ചെയ്തിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള സമയത്ത്  അയൽവാസികൾ സഹായം ചെയ്തിരുന്നതായി മനോജ് പറയുന്നു.

    കടുവാക്കുളത്ത് വാങ്ങിയ രണ്ടു വീടുകളിൽ ഒരെണ്ണം മാത്രമാണ് പണി പൂർത്തിയായത്. തിരുവഞ്ചൂർ സ്വദേശികളായ ഇരുവരും രണ്ടായിരത്തിൽ ആണ് സിമന്റ് കവലയ്ക്കു സമീപം വീടെടുത്ത് വാടകയ്ക്ക് താമസിച്ചത്. അതിനുശേഷം മൂന്നു വർഷം മുൻപ് കടുവക്കുളത്ത് സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ എടുത്തുമാറ്റുന്ന ക്രെയിൻ സർവീസ് ആണ് ഇവർ ചെയ്തിരുന്ന പ്രധാന ജോലി.

    Also Read- വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂടി :സിലണ്ടറിന് 72.50 രൂപയാണ് വര്‍ധിച്ചത്

    എല്ലാ ജോലികളും വളരെ നന്നായി ചെയ്തിരുന്നുവെന്ന് ഒപ്പം ജോലി ചെയ്തിരുന്ന മനോജ് ഓർക്കുന്നു. ഒരു ജോലിയും ചെയ്യുന്നതിന് മടിയുണ്ടായിരുന്നില്ല. മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഇരുവരും എല്ലാവരോടും നല്ല രീതിയിൽ സഹകരിച്ചിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ലോൺ വിവരങ്ങൾ ആരോടും പറഞ്ഞിരുന്നില്ല.

    ബാങ്കുകാർ വന്നു പോയശേഷമാണ് ഇരുവരും ലോൺ വിവരങ്ങൾ പറഞ്ഞത്.  12 ലക്ഷം രൂപ ലോൺ ബാധ്യത ഉണ്ട് എന്ന് ഒരു സുഹൃത്തിനോട് പറഞ്ഞത് വഴിയാണ് തങ്ങൾ അറിഞ്ഞത് എന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. കോവിഡ് പരിശോധനാ ഫലത്തിന് ശേഷമാകും പോസ്റ്റുമോർട്ടം നടത്തുക. ഇരുവരും ആത്മഹത്യ ചെയ്തു എന്ന പ്രാഥമിക വിലയിരുത്തലിലാണ് കോട്ടയം പോലീസ്.

    NB: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: