ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടി.
പ്രസവത്തിനായി നാലുദിവസം മുമ്പാണ് കാർത്തികപ്പള്ളി സ്വദേശിനിയായ യുവതി ആശുപത്രിയില്‍ എത്തിയത്. ഇന്നായിരുന്നു ശാസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
Also Read- ‘സ്കൂൾ കലോത്സവത്തിന് മാംസം വിളമ്പിയാൽ കോഴിയിറച്ചി സൗജന്യമായി നൽകാം’; സർക്കാരിനോട് വ്യാപാരികള്‍
കഴിഞ്ഞ മാസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരണപ്പെട്ടിരുന്നു. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയും (21) കുട്ടിയുമാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാൻ കാരണമെന്നുകാട്ടി അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകിയിരുന്നു.
അതേസമയം, 21ന് ആലപ്പുഴ മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നുണ്ട്. പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജനയിൽപ്പെടുത്തി അത്യാധുനികസൗകര്യങ്ങളോടുകൂടി നിർമിച്ച ബ്ലോക്കിന്റെ ഉദ്ഘാടനമാണ് ശനിയാഴ്ച നടക്കുക. ഒൻപതു സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, ന്യൂറോസർജറി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഗ്യാസ്ട്രോ എന്ററോളജി, എൻഡോക്രൈനോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളാണ് പുതിയ ബ്ലോക്കിൽ പ്രവർത്തിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.