നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കളിക്കുന്നതിനിടെ കതകടഞ്ഞു മുറിക്കുള്ളില്‍ കുടുങ്ങി ഇരട്ട കുട്ടികള്‍; രക്ഷകരായി നിലമ്പൂരിലെ അഗ്നിശമന സേന

  കളിക്കുന്നതിനിടെ കതകടഞ്ഞു മുറിക്കുള്ളില്‍ കുടുങ്ങി ഇരട്ട കുട്ടികള്‍; രക്ഷകരായി നിലമ്പൂരിലെ അഗ്നിശമന സേന

  വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുറെ നേരമായി കാണാതായതോടെ നടത്തിയ തെരച്ചിലിൽ ആണ് കുട്ടികൾ മുറിക്ക് ഉള്ളിൽ കുടുങ്ങിയത് കണ്ടെത്തിയത്

  News18 Malayalam

  News18 Malayalam

  • Share this:
  മലപ്പുറം: കളിക്കുന്നതിനിടെ അബദ്ധവശാൽ വാതിലിന്റെ ലോക്ക് അടഞ്ഞു റൂമിൽ കുടുങ്ങിപ്പോയത് രണ്ടര വയസ്സുകാരായ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തിയത് നിലമ്പൂർ ഫയർ ഫോഴ്‌സ് യൂണിറ്റ് . ചാലിയാർ പഞ്ചായത്തിലെ എളമ്പിലാക്കോട്  സ്വദേശി നാലകത്ത് വീട്ടിൽ മുഹമ്മദ്‌ ആരിഫിന്റെ മക്കളായ സിദാനും നദാനും ആണ്  മുറിക്ക് ഉള്ളിൽ കുടുങ്ങിയത് . വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നര മണിയോടെയാണ് സംഭവം.

  വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുറെ നേരമായി കാണാതായതോടെ നടത്തിയ തെരച്ചിലിൽ ആണ് കുട്ടികൾ മുറിക്ക് ഉള്ളിൽ കുടുങ്ങിയത് കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ വാതിലടച്ച് ലോക്ക് ചെയ്യപ്പെട്ട നിലയിൽ ആയിരുന്നു. വീട്ടുകാരും അയൽവാസികളും കുട്ടികളോട് സംസാരിച്ച് ലോക്ക് തുറക്കാൻ ശ്രമം നടത്തിയെങ്കിലും പേടിച്ചു കരഞ്ഞുകൊണ്ടിരുന്ന കുട്ടികൾക്ക് ലോക്ക് തുറക്കാനായില്ല. ഒരു മണിക്കൂറോളം വീട്ടുകാരും നാട്ടുകാരും ശ്രമിച്ചു എങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതിന് ശേഷം ആണ് ഇവർ  നിലമ്പൂർ ഫയർ ഫോഴ്‌സിന്റെ സഹായം തേടിയത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘമെത്തി.

  Also Read-Lakshadweep | സിനിമാപ്രവർത്തക അയിഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപിൽ രാജ്യദ്രോഹത്തിന് കേസ്

  ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ജനലഴി മുറിച്ച് അതുവഴി കുട്ടികളെ രക്ഷപ്പെടുത്താനായി ശ്രമം. പേടിച്ച് കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കുക ആയിരുന്നു ആദ്യ ഉദ്യമം.    കരയുന്ന കുട്ടികളുമായി ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥർ മയത്തിൽ  സംസാരിച്ച് ആശ്വസിപ്പിച്ച് കരച്ചിൽ മാറ്റി. പിന്നീട് ഉദ്യോഗസ്ഥർ പറഞ്ഞത് പോലെ കുട്ടികൾ അനുസരിച്ചു. ഒരു കുട്ടി വാതിലിന്റെ ലോക്ക് പ്രയാസപ്പെട്ട് തുറക്കുകയായിരുന്നു.  ഒരു മണിക്കൂറിലധികം സമയം റൂമിനകത്തു ഒറ്റപ്പെട്ട കുട്ടികൾ പേടിച്ച നിലയിലായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർമാരായ സി. കെ. നന്ദകുമാർ, പി. ബാബുരാജ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം. വി. അനൂപ്,വൈ. പി. ഷറഫുദ്ധീൻ, എം. വി. അജിത്ത്, പി. ഇല്യാസ്, കെ. അഫ്സൽ,സി. ആർ. ശരത്ബാബു, വി. അബ്ദുൽ മുനീർ, സി. ആർ. രാജേഷ് എന്നിവരാണ് ഫയർ ഫോഴ്‌സ് സംഘത്തിൽ ഉണ്ടായിരുന്നത്.

  Also Read-തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

  ഇതിനു മുൻപ് ഈ മാസം ആദ്യം ചാരുപടിക്കിടയിൽ കാൽ കുടുങ്ങിയ കുട്ടിയെ നിലമ്പൂർ  ഫയർഫോഴ്‌സ്. അംഗങ്ങൾ രക്ഷപ്പെടുത്തിയിരുന്നു . ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടിയിൽ കരുളായി മൈലമ്പാറ സ്വദേശി കറുപ്പൻ വീട്ടിൽ ഫാരിസ് - നാഷിദ ദമ്പതികളുടെ മകൾ മൂന്നു  വയസുകാരി കെൻസ ഫാത്തിമയെ ആണ് നിലമ്പൂർ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്. വീട്ടിലെ വരാന്തയിൽ കളിക്കുന്നതിനിടെ ചാരുപടിയുടെ ആങ്കിളുകൾക്കിടയിൽ കാൽ മടങ്ങിയ നിലയിൽ കാൽമുട്ട് കുടുങ്ങിപ്പോകുകയായിരുന്നു. വീട്ടുകാരും ഓടിക്കൂടിയ അയൽവാസികളും ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഉടൻ നിലമ്പൂർ ഫയർസ്റ്റേഷനിലേക്ക്  വിവരമറിയിക്കുകയായിരുന്നു.

  സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് കോൺക്രീറ്റ് ആംഗിൾ പൊട്ടിച്ചാണ് കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ രക്ഷപെടുത്തിയത്. തീ  അണക്കുക  മാത്രം അല്ല അഗ്നി ശമന സുരക്ഷാ സേനയുടെ കർത്തവ്യം എന്ന്  പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്നത് ആണ് ഈ സന്ദർഭങ്ങൾ  എല്ലാം .
  Published by:Jayesh Krishnan
  First published:
  )}