നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഇരട്ടക്കുട്ടികളുമൊത്ത് നടക്കാനിറങ്ങിയ അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു; കുഞ്ഞുങ്ങൾ മൃതദേഹത്തിനരികിൽ ഇരുന്നത് മൂന്ന് മണിക്കൂർ

    ഇരട്ടക്കുട്ടികളുമൊത്ത് നടക്കാനിറങ്ങിയ അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു; കുഞ്ഞുങ്ങൾ മൃതദേഹത്തിനരികിൽ ഇരുന്നത് മൂന്ന് മണിക്കൂർ

    റഷ്യന്‍ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ജോലി ആവശ്യത്തിനായി ബെംഗളരൂവിലാണ് ക്രിസ്റ്റീന. ജിതിനും കുടുംബവും താമസിച്ചിരുന്ന കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റിസോർട്ടിലേക്ക് മാറിയത്...

    ജിതിൻ

    ജിതിൻ

    • Share this:
      കൊച്ചി: മക്കളുമൊത്ത് രാത്രിയിൽ നടക്കാൻ ഇറങ്ങിയ യുവാവ് വഴിയരികിൽ കുഴഞ്ഞു വീണ് മരിച്ചു. മൂന്നു വയസുള്ള ഇരട്ടക്കുട്ടികള്‍ മൂന്ന് മണിക്കൂറോളം അച്ഛന്റെ മൃതദേഹത്തിനരികിൽ ഇരുന്നു. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ കലൂര്‍ സ്വദേശി ജോര്‍ജിന്റെ ഏക മകന്‍ ജിതിന്‍ (29) ആണ് മരിച്ചത്.

      കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ ഇതുവഴി പത്രവിതരണത്തിന് എത്തിയ ആളാണ് സംഭവം ആദ്യം കണ്ടത്. യുവാവ് വഴിയരികിൽ കിടക്കുന്നതും സമീപത്ത് രണ്ടു കുഞ്ഞങ്ങൾ കരയുന്നതുമാണ് കണ്ടത്. അടുത്തെത്തി പരിശോധിച്ചപ്പോൾ യുവാവ് മരിച്ച നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജിതിന്‍റെ മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയുമാണ് അച്ഛന്‍റെ മൃതദേഹത്തിന് അരികിൽ മൂന്നു മണിക്കൂറോളം ഇരുന്നത്.

      റഷ്യന്‍ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ജോലി ആവശ്യത്തിനായി ബെംഗളരൂവിലാണ് ക്രിസ്റ്റീന. ജിതിനും കുടുംബവും താമസിച്ചിരുന്ന കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് മക്കളുമൊത്ത് ഒരാഴ്ച മുമ്പ് വലിയ പഴമ്ബിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്. ജിതിന്റെ അച്ഛന്‍ വിദേശത്താണ്. മാതാവ് ലിസിമോള്‍ ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫീസറാണ്. ഗോവയില്‍ ബിസിനസ് ചെയ്തിരുന്ന ജിതിന്‍ കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലമായി നാട്ടിലുണ്ടായിരുന്നു. കലൂരില്‍ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം.

      Also Read- കോട്ടയത്ത് ഗർഭിണിയുടെ മരണം വാക്സിനേഷൻ മൂലമാകാമെന്ന് ആശുപത്രി അധികൃതർ; ആശുപത്രിക്കെതിരെ ബന്ധുക്കൾ

      റിസോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ രണ്ടര മണിക്കാണ് ജിതിന്‍ മക്കളോടൊപ്പം മുറിയുടെ വാതില്‍ തുറന്ന് പുറത്ത് ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. ഇവർ ഇത്രയും നേരത്തെ നടക്കാനിറങ്ങിയത് എന്തിനാണെന്നത് പൊലീസിനെ കുഴയ്ക്കുന്നു. പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതം മൂലമാണ് മരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

      കോവിഡ് ബാധിച്ച പതിനഞ്ചുകാരി കുഴഞ്ഞു വീണ് മരിച്ചു: ഗൗതമിയുടെ വിയോഗം അച്ഛൻ മരിച്ച് രണ്ടു വർഷമാകുമ്പോൾ

      കൊട്ടാരക്കര ഓടനാവട്ടത്ത് കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗല്‍ എസ്. കെ. വി. വി. എച്ച്‌ എസ്. എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഓടനാവട്ടം കട്ടയില്‍ പത്മാഭവനില്‍ പരേതനായ മഹേഷി​ന്‍റെയും സുലഭയുടെയും മകള്‍ ഗൗതമിയാണ്​ (15) മരിച്ചത്.

      Also Read- ഉസ്താദിനെ പള്ളിക്കടുത്ത വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

      ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഓടനാവട്ടത്തെ എ കെ എസ് ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന എഫ് എൽ ടി സിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നു. പരിശോധനയ്ക്കായി വരി നിൽക്കുന്നതിനിടെയാണ് ഗൗതമി കുഴഞ്ഞു വീണത്.
      ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഗൗതമിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. വിദ്യാർഥിനിയുടെ മൃതദേഹം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിയുടെ അച്ഛൻ മഹേഷ് രണ്ടു വർഷം മുമ്പ് തിരുവല്ലയ്ക്ക് അടുത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.
      Published by:Anuraj GR
      First published:
      )}