ഇന്റർഫേസ് /വാർത്ത /Kerala / ബാലഭാസ്കറിന്റെ മരണം: കാറോടിച്ചത് അർജുൻ എന്ന് ഫോറൻസിക് ഫലം

ബാലഭാസ്കറിന്റെ മരണം: കാറോടിച്ചത് അർജുൻ എന്ന് ഫോറൻസിക് ഫലം

ബാലഭാസ്ക്കർ

ബാലഭാസ്ക്കർ

11 മാസങ്ങൾക്കു ശേഷം വഴിത്തിരിവ്

 • Share this:

  തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാർ അപകടത്തിൽ 11 മാസങ്ങൾക്കു ശേഷം വഴിത്തിരിവ്. കാറോടിച്ചത് ഡ്രൈവർ അർജുൻ തന്നെ എന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച ഫോറൻസിക് പരിശോധനാഫലം പുറത്ത് വന്നു. ബാലഭാസ്കർ ഇരുന്നത് പിൻസീറ്റിൽ മധ്യഭാഗത്ത് ആണ്. ഡിഎൻഎ പരിശോധന ഫലമുൾപ്പെടെ ക്രൈംബ്രാഞ്ചിന് ലഭിച്ചു.

  ബാലഭാസ്‌കറിന്റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുണ്ടെന്നു കാട്ടി പിതാവ് സി.കെ ഉണ്ണി ഡിജിപിക്ക് പരാതി നല്‍കിയതിന് ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത്. ബാലുവിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴിയിലെ വൈരുധ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്.

  2018 സെപ്റ്റംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപമാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്ത് വച്ചു തന്നെ ഒന്നരവയസുകാരിയായ മകള്‍ തേജസ്വനി മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  First published:

  Tags: Balabhaskar, Balabhaskar accident, Balabhaskar accident case, Balabhaskar death, Balabhaskar death case, Balabhaskar musician, Balabhaskar violinist, Lekshmi balabhaskar, Violinist balabhaskar, Violinist Balabhaskar death