• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bengaluru സ്വദേശിയെ വാടകയില്ലാതെ നാട്ടിലെത്തിച്ച് ആലപ്പുഴയിലെ ambulance ഡ്രൈവര്‍മാര്‍

Bengaluru സ്വദേശിയെ വാടകയില്ലാതെ നാട്ടിലെത്തിച്ച് ആലപ്പുഴയിലെ ambulance ഡ്രൈവര്‍മാര്‍

ഇയാളെ നാട്ടിലെത്തിക്കാന്‍ വഴിയില്ലാതെ ഭാര്യ വിഷമിക്കുന്നത് സാമൂഹികമാധ്യമത്തിലൂടെയാണ് സജിത്തും മനുവും അറിഞ്ഞത്.

  • Last Updated :
  • Share this:
    ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടും യാത്രാച്ചെലവിനു പണം കയ്യിലില്ലാതെ വിഷമിച്ച ബെംഗളൂരു(Bengaluru) സ്വദേശിയെ വാടകയില്ലാതെ നാട്ടിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍(Ambulance drivers). പുറക്കാട് കേന്ദ്രമാക്കി 'ഹാര്‍ട്ട് ബീറ്റ്‌സ്' എന്ന ആംബുലന്‍സ് സര്‍വീസ് നടത്തുന്ന പുറക്കാട് സ്വദേശികളായ കരൂര്‍ പുതുവല്‍ സജിത്ത് (28), അഴിക്കകത്തുതോപ്പില്‍ മനു (28) എന്നിവരാണ് രക്ഷകരായത്.

    ആശുപത്രിയിലുണ്ടായിരുന്ന സുമനസ്സുകള്‍ ചേര്‍ന്നാണ് വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള പണം സ്വരൂപിച്ചുനല്‍കിയത്. രണ്ടാഴ്ചയായി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ചികിത്സയിലായിരുന്ന ബെംഗളൂരു രാമമൂര്‍ത്തിനഗര്‍ സ്വദേശിയെയാണ് ആശുപത്രിയില്‍ നിന്നു വിട്ടയച്ചത്.

    ഇയാളെ നാട്ടിലെത്തിക്കാന്‍ വഴിയില്ലാതെ ഭാര്യ വിഷമിക്കുന്നത് സാമൂഹികമാധ്യമത്തിലൂടെയാണ് സജിത്തും മനുവും അറിഞ്ഞത്. വൈകാതെ അവര്‍ ആംബുലന്‍സുമായി ആശുപത്രിയിലേക്കെത്തുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചേ മൂന്നരയോടെ ഇവര്‍ രോഗിയുമായി ബെംഗളൂരുവിലേക്കു പുറപ്പെട്ടു.

    Malappuram |എടിഎമ്മിനുള്ളില്‍ കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന നിലയില്‍ യുവാവ്; രക്ഷകരായി പോലീസ്

    മലപ്പുറം: എടിഎമ്മിനുള്ളില്‍(ATM) കഴുത്ത് മുറിഞ്ഞ് ചോരവാര്‍ന്ന നിലയില്‍ യുവാവിനെ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിനുള്ളിലാണ് ചോര വാര്‍ന്ന നിലയില്‍ എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് കണ്ടെത്തിയത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.

    ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്താനാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.എം വിനോദും സിവില്‍ പൊലീസ് ഓഫിസര്‍ റിയാസും എത്തിയത്. വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെ കണ്ടത്. രക്തം വാര്‍ന്നൊഴുതി തളം കെട്ടിയ നിലയിലായിരുന്നു.
    പോലീസിനെ കണ്ട് യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായംതേടി. എടിഎം കൗണ്ടറില്‍നിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.


    Published by:Sarath Mohanan
    First published: