Bev Q App | ഒന്നാം ദിവസം തുടക്കം ആവേശകരം; ഡൗൺലോഡ് ചെയ്തത് രണ്ടുലക്ഷത്തിലധികം പേർ
Bev Q App | ഒന്നാം ദിവസം തുടക്കം ആവേശകരം; ഡൗൺലോഡ് ചെയ്തത് രണ്ടുലക്ഷത്തിലധികം പേർ
Bev Q App | ഒന്നാം ദിവസം രാത്രി 10 മുതൽ 12 വരെയുള്ള രണ്ട് മണിക്കൂറിൽ രജിസ്റ്റർ ചെയ്തത് 1,82000 ആളുകൾ. രണ്ട് മാസമായി 'കുടി' മുട്ടിയവരുടെ ആവേശം മനസിലാക്കുവാൻ ഈ രണ്ട് മണിക്കൂറിലെ കണക്ക് മതിയാകും
കാത്തിരുന്ന് കണ്ണുകഴച്ചെങ്കിലും എത്തിയപ്പോൾ ആരാധകരുടെ ആവേശപ്പെരുമഴ... ബിവറേജസിൽ ക്യൂ നിൽക്കാൻ ടോക്കൺ നൽകുന്ന 'ബെവ് ക്യു' ആപ്പിനാണ് കുടിയന്മാർ കൈമെയ് മറന്ന് സ്വീകരണം നൽകിയത്.ഒരൊറ്റ ദിവസം കൊണ്ട് ആൻഡ്രോയിഡ് മൊബൈലുകളിൽ മാത്രം 2,35000 ആളുകൾ ആപ് ഡൗൺലോഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.