നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Food Poison | വിവാഹവീട്ടിലെ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു

  Food Poison | വിവാഹവീട്ടിലെ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു

  ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പത്തിലധികം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്.

  • Share this:
   കോഴിക്കോട്: വിവാഹ വീട്ടിലെ ഭക്ഷണം കഴിച്ച് അവശനിലയിലായ രണ്ടര വയസുകരാന്‍ മരിച്ചു(Death). വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പത്തിലധികം പേര്‍ ഭക്ഷ്യവിഷബാധയേറ്റ്(Food Poison) ചികിത്സയിലാണ്. വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങില്‍ നിന്നാണ് കുട്ടി ഭക്ഷണം കഴിച്ചത്.

   വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് മുഹമ്മദ് യാമിന് ഛര്‍ദ്ധിയും വയറിളക്കവും അനുഭവപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.

   ഭക്ഷ്യവിഷബാധയേറ്റ മറ്റുള്ളവരെല്ലാം ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ നാല് പേര്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കുട്ടികളെ മാത്രമാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

   ചിക്കന്‍ റോള്‍ കഴിച്ചതാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   Ration | വയനാട്ടില്‍ റേഷനരിയില്‍ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

   മാനന്തവാടിയില്‍(Mananthavady) റേഷനരിയില്‍(Ration Rice) ചത്ത പാമ്പിനെ(Snake) കണ്ടെത്തിയതായി പരാതി. മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. 15 ദിവസം മുന്‍പാണ് 50 കിലോ അരി കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷന്‍ കടയില്‍ നിന്ന് വാങ്ങിയത്.

   രൂക്ഷഗന്ധം അനുഭവപ്പെടാന്‍ തുടങ്ങിയതോടെയായിരുന്നു അരി പരിശോധിച്ചത്. ദ്രവിച്ച നിലയിലായിരുന്നു പാമ്പിനെ അരിയില്‍ നിന്ന് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റേഷന്‍ ഇന്‍സ്‌പെക്ടര്‍ വീട്ടിലെത്തി പരിശോധന നടത്തി.
    രണ്ടുദിവസമായി ഈ അരി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണമാണ് കഴിച്ചത്. പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}