തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ രണ്ടു പേരെ കഞ്ചാവുമായി (Ganja Seized) പോലീസ് (Kerala Police) പിടികൂടി .കടയ്ക്കാവൂർ ആനത്തലവട്ടം വിളയിൽ വീട്ടിൽ ജിത്തുലാൽ (21) ആനത്തലവട്ടം വയ്യമ്പള്ളി വീട്ടിൽ കിരൺ ജോയ് (21) എന്നിവരാണ് പിടിയിലായത്. കഞ്ചാവിന്റെയും സിന്തറ്റിക്ക് ഡ്രഗ്ഗിന്റെയും വിതരണത്തിന് എതിരായി പോലീസ് നടത്തുന്ന ഡ്രൈവിന്റെ ഭാഗമായി കല്ലമ്പലം നാവായികുളത്തു വാഹന പരിശോധനക്കിടെയാണ് പ്രതികളെ രണ്ടു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു.
തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കല്ലമ്പലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേരള തമിഴ് നാട് അതിർത്തി ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന കഞ്ചാവ് ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ എത്തിച്ചു കച്ചവടം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്ന പ്രധാന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത് വിറ്റിയുടെയും വർക്കല ഡിവൈഎസ്പി പി നിയാസിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ സ്വീകരിച്ചു വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവർ അറസ്റ്റിൽ ആയത്.
കല്ലമ്പലം ഐഎസ്എച്ച്ഒ ഐ. ഫറോസിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ വിജയകുമർ, ജിഎസ്ഐമാരായ ജയൻ, അനിൽകുമാർ , എഎസ്ഐമാരായ സുനിൽ, സുനിൽകുമാർ, എസ്. സി. പി. ഒ ഹരിമോൻ, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമിലെ എസ്ഐമാരായ ഫിറോസ്ഖാൻ, ബിജു, എഎസ്ഐ ബിജുകുമാർ, സി. പി. ഒ മാരായ സുനിൽരാജ്, വിനീഷ്, ഷിജു, അനൂപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി ഒളിവിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലാണ് സംഭവം. പേത്തൊട്ടി സ്വദേശി പുളിയ്ക്കല്‍ പ്രസാദിനാണ് വെട്ടേറ്റത്. പ്രതിയായ രാജേഷ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മീന്‍ വിറ്റ വകയില്‍ ലഭിയ്ക്കാനുള്ള പണം, ആവശ്യപെട്ട്, പ്രസാദിന്റെ അടുത്തേയ്ക്ക് രാജേഷ് മക്കളെ പറഞ്ഞയച്ചിരുന്നു. എന്നാല്‍ പണം നല്‍കാതെ, പ്രസാദ്, രാജേഷിന്റെ മക്കളെ മര്‍ദ്ദിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ, രാജേഷ് വാഹനത്തില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്, പ്രസാദിന്റെ കൈയില്‍ വെട്ടി പരുക്കേല്‍പ്പിച്ചു.
Also read:
Sexual Harassment| ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം; ജാമ്യം ലഭിച്ചത് നാല് കേസുകളിൽ
മീന്‍ വെട്ടുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ പ്രസാദ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മര്‍ദ്ദനമേറ്റ കുട്ടികള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രാജേഷ് ഒളിവില്‍ പോയി. ശാന്തന് പാറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.