മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയിലെ സൂപ്പര്മാര്ക്കൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. വിവിധ ജില്ലകളിൽ നടന്ന ഏഴോളം മോഷണക്കേസുകളാണ് ഇവരുടെ അറസ്റ്റോടെ തെളിഞ്ഞത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 24നാണ് അത്തിപ്പറ്റയിലെ ഒലിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. അന്നേ ദിവസം തന്നെ മുക്കിലപ്പീടിയിലെ കോഴിക്കടയില്‍ നടന്ന മോഷണത്തിന് പിന്നിലും പെരിന്തല്‍മണ്ണയില്‍ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങിയ കേസിലെയും പ്രതികളാണ് പിടിയിലായ ഇരുവരും.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ്, അരയന്റെപുരക്കല്‍ മുഹമ്മദ് വാസിം എന്നിവരെയാണ് നിരന്തര അന്വേഷണത്തിനൊടുവില്‍ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളില്‍ സമാനമായ മോഷണങ്ങള്‍ നടന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
വാടകയ്ക്കെടുത്ത വാഹനം പണയം വെച്ച് തട്ടിപ്പ്; മലപ്പുറത്ത് യുവാവ് പിടിയിൽ
വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ. മലപ്പുറം വൈക്കത്തൂര്‍ സ്വദേശി 21 കാരനായ കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാണ് പിടിയിലായത്. സ്വകാര്യ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് ഇയാൾ പരിചയമുള്ളവരില്‍ നിന്നും ആഡംബര വാഹനങ്ങള്‍ വാങ്ങുക. പണം ആവശ്യമുള്ളപ്പോള്‍ അത് പണയം വെക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി.
Also Read-
കരിപ്പൂരിൽ വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ട് കിലോയിലധികം സ്വർണമിശ്രിതം പിടികൂടി
കരിപ്പോള്, കാട്ടിപ്പരുത്തി സ്വദേശികളുടെ ഓഡി, ഇന്നോവ വാഹനങ്ങളാണ് ഇത്തരത്തില്‍ ആദില്‍ വലിയ വിലക്ക് പണയം വെച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വളാഞ്ചേരി സിഐ കെജെ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, സിപിഒമാരായ ലിജോ, ദീപു, ഗിരീഷ്, ബിനി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.