നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Ambergris | രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന തിമിംഗല വിസർജ്യവുമായി രണ്ടു പേർ പിടിയിൽ

    Ambergris | രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന തിമിംഗല വിസർജ്യവുമായി രണ്ടു പേർ പിടിയിൽ

    കണ്ണൂരില്‍ നിന്ന് നിലമ്പൂര്‍ സ്വദേശികള്‍ക്ക് വില്‍പ്പന നടത്താന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

    • Share this:
      കണ്ണൂർ: മാതമംഗലത്ത് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ. കോയിപ്ര സ്വദേശി ഇസ്മയിൽ, ബാംഗ്ലൂർ സ്വദേശി അബ്ദുൽ റഷീദ് എന്നിവരെയാണ് കണ്ണൂർ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പിസിസിഎഫിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

      വാഹനത്തിൽ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 9 കിലോഗ്രാം തിമിംഗല ചർദ്ദിയുമായാണ് ഇരുവരും കസ്റ്റഡിയിലായത്. നിലമ്പൂർ സ്വദേശികൾക്ക് വിൽപ്പന നടത്താൻ കൊണ്ടുപോകുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

      തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് എന്നാണ് ഇവ അറിയപ്പെടുന്നത്. അത്യപൂര്‍വമായി ലഭിക്കുന്ന ആമ്പര്‍ഗ്രിസ് സുഗന്ധദ്രവ്യങ്ങളും മറ്റും ഉണ്ടാക്കാനാണ് ഉപോയാഗിക്കുന്നത്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടു കൂടിയ മെഴുകുപോലുള്ള വസ്തുവിനെയാണ് ആമ്പർഗ്രീസ് എന്ന് പറയുന്നത്. വിപണിയില്‍ 1.8 കോടിയോളം രൂപ വിലമതിക്കുന്ന ഇത് സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവായാണ് കണക്കാക്കപ്പെടുന്നത്.

      പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിന്‍റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നുണ്ടെന്നും ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

      കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് അറിയപ്പെടുന്നത്.കോടികളാണ് ഈ ആംബര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.

      തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായിയായ സ്രവങ്ങള്‍ ഉറഞ്ഞു കൂടിയുണ്ടാകുന്ന വസ്തുവാണ്. അധികമാവുന്ന ആംബര്‍ഗ്രിസിനെ തിമിംഗലം വായിലൂടെ പുറത്തുവിടും. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം, ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.

      ആംബർഗ്രിസ് ഉപയോഗിക്കുന്നത് എന്തിന്?

      വ്യാവസായികമായി ഏറെ വിലപിടിപ്പുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്. വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്. വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നുവെന്നതിനാലാണ് ഇത്രയും വില ഇവയ്ക്ക് ലഭിക്കാൻ കാരണം.

      കേരളത്തിൽ പിടികൂടുന്നത് ആദ്യം

      അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്. ഇന്നലെ കേരളത്തിലും പിടികൂടി. തൃശൂര്‍ ചേറ്റുവയിലാണ് തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേരെ വനം വിജിലന്‍സ് പിടികൂടിയത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.

      18 കിലോയോളം തൂക്കമുള്ള ഛര്‍ദ്ദിയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 30 കോടി വിലവരുമെന്ന് വിജിലന്‍സ് പറഞ്ഞു. വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫോറസ്റ്റ് വിജിലന്‍സ് സംഘത്തിന്‍റെ നീക്കം.

      മുംബൈയിൽ കഴിഞ്ഞ മാസമാണ് തിമിംഗല ഛർദി വിൽക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിലായത്. 2.7 കോടി രൂപയുടെ ആംബർഗ്രിസാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്.
      Published by:Karthika M
      First published:
      )}