കോട്ടയം: നഗരത്തിൽ ഒന്നര കിലോമീറ്ററിനുള്ളിൽ ടൗൺ പ്ലാനിങ് ഓഫീസിന് രണ്ട് ബഹുനില കെട്ടിടങ്ങൾ ഒരേസമയം നിർമാണം തുടങ്ങി. ബിൽ മാറാനെത്തിയപ്പോൾ വീഴ്ച തിരിച്ചറിഞ്ഞ് ഒരു കെട്ടിടത്തിന്റെ നിർമാണം ഉപേക്ഷിച്ചു. എന്നാൽ ഇതിനോടകം 2 കോടിയോളം രൂപ ചെലവഴിച്ചുകഴിഞ്ഞിരുന്നു.
പൊതുമരാമത്ത് (പിഡബ്ല്യുഡി) ചീഫ് എഞ്ചിനീയറുടെ ഓഫീസിലുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് റവന്യു വകുപ്പും ഹെഡ് ഓഫ് അക്കൗണ്ട് തെറ്റായി രേഖപ്പെടുത്തിയതാണ് കാരണമെന്ന് പിഡബ്ല്യുഡിയും പ്രതികരിച്ചു.
Also Read- ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ഒരാൾ മരിച്ചു, നാലു പേർ ആശുപത്രിയിൽ
റവന്യു വകുപ്പിന്റെ നിർദേശപ്രകാരം പിഡബ്ല്യുഡി കരാർ നൽകിയാണ് കോട്ടയം കളക്ടറേറ്റിന് സമീപവും ഒന്നര കിലോമീറ്റർ അകലെ തിരുനക്കര മിനി സിവിൽ സ്റ്റേഷനു സമീപവും കെട്ടിടങ്ങൾ നിർമിച്ചത്. രണ്ട് പണികളുടെ ബിൽ ഒരുമിച്ച് പിഡബ്ല്യുഡി ധനകാര്യ വിഭാഗത്തിൽ എത്തിയപ്പോഴാണ് ഒരേ ഓഫീസിന് വേണ്ടിയാണ് ഇവ നിർമിക്കുന്നതെന്ന് മനസ്സിലായത്. ഇതോടെ തിരുനക്കരയിലെ കെട്ടിടത്തിന്റെ ബിൽ തടഞ്ഞുവച്ചു. തുടർന്ന് കരാറുകാരൻ കോടതിയെ സമീപിച്ച് പകുതിയിലേറെ തുക നേടിയെടുത്തു.
Also read– ‘മോദിയെ താഴെ ഇറക്കാൻ ന്യൂനപക്ഷം മാത്രം പോരാ, ഭൂരിപക്ഷത്തെ ഒപ്പം നിർത്തണം:’ എ കെ ആന്റണി
തിരുനക്കരയിലെ നിർദിഷ്ട നാലുനില കെട്ടിടത്തിൽ പ്ലാനിങ് ഓഫീസിനു പുറമേ, താലൂക്ക് ഓഫീസ് ഉൾപ്പെടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫിസുകൾ ഉൾപ്പെടുത്തിയിരുന്നു. പ്ലാനിങ് ഓഫീസ് ഒഴിവാക്കി ഈ കെട്ടിടത്തിന് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് കളക്ടർ ഡോ. പി കെ ജയശ്രീയെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.