• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയി; KSRTC ഡ്രൈവര്‍ക്കെതിരെ പരാതിയുമായി കുട്ടികള്‍

ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയി; KSRTC ഡ്രൈവര്‍ക്കെതിരെ പരാതിയുമായി കുട്ടികള്‍

അപകടത്തില്‍ ഭയന്ന തങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനോ പരീക്ഷ എഴുതാനോ കഴിയുന്നില്ലാ എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നു

  • Last Updated :
  • Share this:
    ഇടുക്കി: ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കെതിരെ പരാതിയുമായി കുട്ടികള്‍. മുരിക്കാശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും അപകടത്തില്‍പ്പെടുത്തിയ ശേഷം നിര്‍ത്താതെ പോയതായി കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കുട്ടികള്‍ ഇടുക്കി ആര്‍.ടി.ഒ. ആര്‍ രമണന് പരാതി നല്‍കിയത്.

    കഴിഞ്ഞ മാസം 29 ന് ആണ് ഇടുക്കി മുരിക്കാശേരിയില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയേയും രണ്ട് മക്കളേയും കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് വീഴ്ത്തുന്നത്. അപകടത്തിന് ശേഷം കട്ടപ്പന ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ നേരിയ പരിക്കുകള്‍ മാത്രമാണുണ്ടായത്.

    Also Read-Stray Dog | ആറ്റിങ്ങലില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് കടിയേറ്റു

    മാതാപിതക്കള്‍ക്കൊപ്പം ഇടുക്കി ആര്‍ടിഒ ഓഫിസില്‍ നേരിട്ടെത്തിയാണ് കുട്ടികള്‍ പരാതി എഴുതി നല്‍കിയത്. അപകടത്തില്‍ ഭയന്ന തങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനോ പരീക്ഷ എഴുതാനോ കഴിയുന്നില്ലാ എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.



    തുടര്‍ന്ന് ഡ്രൈവറോഡ് നാളെ ഹാജരാകാന്‍ ആര്‍.ടി.ഒ. ആര്‍ രമണന്‍ നിര്‍ദ്ദേശിച്ചു. വിശദീകരണം തൃപ്തികരമല്ലങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: