• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned | നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് മുങ്ങിമരണങ്ങള്‍; ഇന്ന് രണ്ടു വിദ്യാര്‍ഥികള്‍ കൂടി മുങ്ങിമരിച്ചു

Drowned | നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് മുങ്ങിമരണങ്ങള്‍; ഇന്ന് രണ്ടു വിദ്യാര്‍ഥികള്‍ കൂടി മുങ്ങിമരിച്ചു

സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇന്ന് രണ്ടു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇന്ന് രണ്ടു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചിരിക്കുന്നത്. ആലുവയില്‍ ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവാണ് 14 മുങ്ങിമരിച്ചത്. കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

    പാടത്തിറങ്ങിയപ്പോള്‍ ചതുപ്പില്‍പ്പെട്ടായിരുന്നു അപകടമുണ്ടായത്. മുപ്പത്തടം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആദിത്യന്‍.

    അതേസമയം, കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ മുങ്ങി മരിച്ചു. കൊളത്തറ പൂവങ്ങല്‍ സ്വദേശി സംഗീത് (15) ആണ് മരിച്ചത്. ചെറുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

    കോഴിക്കോട് കൊളത്തറ റഹ്മാന്‍ ബസാര്‍ അരീക്കുളത്തിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കുളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Accident| മൂന്നാറിൽ കാർ ആയിരം അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

    മൂന്നാർ: മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് പതിച്ച് രണ്ട് മരണം. ആന്ധ്രാപ്രദേശിൽ നിന്ന് മൂന്നാറിലേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ആയിരം അടി താഴ്ചയിലേക്ക് പതിച്ചത്. എട്ട് മാസം പ്രായമുള്ള നൈസ, 32കാരനായ നൗഷാദ് എന്നിവരാണ് മരിച്ചത്.

    എട്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്നു വാഹനം. കനത്ത മൂടൽ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു.

    കാർ ഗ്യാപ്‌റോഡിൽ നിന്നും തെന്നി മാറി ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു. എട്ടര മാസം പ്രായമുള്ള കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമാധ്യയിലാണ് നൗഷാദ് മരിച്ചത്.

    സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും.

    രണ്ട് വാഹനങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിൻറെ വാഹങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ശാന്തൻപാറ പോലീസും മൂന്നാർ പോലീസും മേൽനടപടികൾ സ്വികരിച്ചു.
    Published by:Sarath Mohanan
    First published: