കൊച്ചി: കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് സംഭവം.
കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്. പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
കുട്ടമ്പുഴയിലുള്ള ബന്ധുവീട്ടിൽ നടന്ന ഒരു ചടങ്ങിന് ശേഷം വീട്ടുകാരോടൊപ്പം കണ്ടൻപാറ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. രണ്ടു പേരെയും ഉടനെ മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. നാളെ രാവിലെ പൊലീസെത്തി മേൽനടപടികൾ സ്വീകരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.