തൃശൂർ: വഴിയില്‍ വീണുകിടന്ന പണവും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ പഴ്സിന് കാവല്‍നിന്ന് ഉടമയെ ഏല്‍പ്പിച്ച് രണ്ടു കുരുന്നുകൾ. സ്കൂളിലേക്ക് പോകുന്ന വഴി ബൈക്ക് യാത്രികന്റെ പഴ്സ് റോഡിലേക്ക് വീണ പഴ്സാണ് ഉടമയെ ഏൽപ്പിച്ചത്.
അന്തിക്കാട് പുത്തന്‍കോവിലകം കടവ് സ്വദേശിയായ നിസാറിന്റെയും ബുസ്നയുടെയും മക്കളായ ആയിഷാ തയ്ബ (9) നൂറിന് ഐന്‍ (6) എന്നിവരാണ് ഉടമയ്ക്ക് പഴ്സ് സുരക്ഷിതമായി കൈമാറിയത്. പഴ്സ് താഴെ വീണത് കണ്ട ഇവർ ആദ്യം എടുക്കാൻ മടിച്ചു. എന്നാൽ വിലപ്പെട്ടവ ഉണ്ടാകുമെന്നതിനാൽ ഉപേക്ഷിച്ചുപോകാന്‍ തോന്നിയില്ല.
പരിചയമുള്ള ആരെയെങ്കിലും കണ്ട് പഴ്സ് കൊടുക്കാനായി അവര്‍ റോഡരികില്‍ത്തന്നെ കാത്തുനിന്നു. മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്തിക്കാട് കുറ്റിപ്പറമ്പില്‍ മനോജിന്റെ പഴ്സാണ് റോഡില്‍ വീണത്. മകളെ സ്കൂളിലാക്കി മനോജ് തിരികെ വരുന്നതുകണ്ട കുട്ടികള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി പഴ്സ് കാണിച്ചുകൊടുക്കുകയായിരുന്നു. അന്തിക്കാട് കെ.ജി.എം. സ്കൂളിലെ വിദ്യാര്‍ഥികളാണ് ആയിഷാ തയ്ബയും നൂറിന് ഐനും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.