• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Rains |പാലക്കാട് ഇടിമിന്നലില്‍ ടിവി സ്റ്റാന്റ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് പരിക്ക്

Kerala Rains |പാലക്കാട് ഇടിമിന്നലില്‍ ടിവി സ്റ്റാന്റ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് പരിക്ക്

ടി.വി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ടി വി വച്ചിരുന്ന ഗ്ലാസ് സ്റ്റാന്‍ഡ് പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  പാലക്കാട് ചളവറ മാമ്പറ്റപ്പടിയില്‍ ഇടിമിന്നലില്‍ ടി.വി സ്റ്റാന്‍ഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. 40 ദിവസം പ്രായമായ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കയിലിയാട് പാറക്കല്‍ പ്രദീപിന്റെ മക്കളായ അക്ഷയ്, അശ്വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടി.വി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ടി വി വച്ചിരുന്ന ഗ്ലാസ് സ്റ്റാന്‍ഡ് പൊട്ടിത്തെറിക്കുകയായിരുന്നു.

  മിന്നലില്‍ ടി.വിയുടെ സെറ്റ് ടോപ് ബോക്‌സും പൊട്ടിത്തെറിച്ചു. സമീപത്തെ അങ്കണവാടിയുടേതടക്കം നിരവധി വീടുകളില്‍ സ്വിച്ച് ബോര്‍ഡുകളും തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ അതീവ ജാഗ്രത തുടരുകയാണ്.

  Kerala Rains | മഴക്കെടുതി: 6 ദിവസത്തില്‍ 35 പേര്‍ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ കഴിഞ്ഞ ആറ് ദിവസത്തില്‍ 35 പേര്‍ മരിച്ചതായി(deats)സര്‍ക്കാര്‍ കണക്കുകള്‍.കോട്ടയം(KOTTAYAM) ജില്ലയില്‍ 13, ഇടുക്കി 9 ,മലപ്പുറം 3, അലപ്പുഴ,കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ട്.  തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്,കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒരോ ആളുകള്‍ വീതമാണ് മരിച്ചത്.

  കോട്ടയം (Kottayam) ജില്ലയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഏന്തയാർ (Enthayar) വല്യന്ത സ്വദേശിനി സിസിലി (65) യുടെ മരണമാണ് ഒടുവിലായി സ്ഥിരീകരിച്ചത്. കോട്ടയം കൂട്ടിക്കലിൽ (Koottickal) ഉരുൾപൊട്ടലിൽ (landslide) മരിച്ച 10 പേരുടെ മൃതദേഹം കണ്ടെത്തി. പ്ലാപ്പള്ളിയിൽ നിന്ന് നാലു മൃതദേഹങ്ങളും കാവാലിയിൽ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കിട്ടിയത്. ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ എന്നയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് ഒഴുക്കിൽപ്പെട്ട രാജമ്മയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി.

  തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ ഇന്നലെ മരിച്ചിരുന്നു. വടകര കുന്നുമ്മക്കരയിൽ രണ്ട് വയസുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ (Revenue Minister K Rajan) അറിയിച്ചു.
  ഇതിനിടെ കേരള തീരത്തുള്ള ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസമായി. അതേസമയം അടുത്ത് മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയില്‍ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് ഇതിനിടെ മല്ലപ്പള്ളി ടൗണില്‍ രാത്രി വെള്ളം ഇരച്ചുകയറി. കെ എസ് ആർ ടി സി സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എക്‌സൈസ് റേഞ്ച് ഓഫീസിന്റെ മതിലിടിഞ്ഞു. വാഹനങ്ങള്‍ മുങ്ങുകയും ചെയ്തു. കടകളിലും വീടുകളിലും വെള്ളം കയറി.
  Published by:Sarath Mohanan
  First published: