HOME » NEWS » Kerala » TWO CHILDREN WERE KILLED WHEN FIRECRACKERS EXPLODED

പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു

വ്യാഴാഴ്ചയാണ് ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്കു സമീപം ആളൊഴിഞ്ഞ ഷെഡിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പ്രദേശത്ത് കളിക്കാനെത്തിയതായിരുന്നു കുട്ടികള്‍.

News18 Malayalam | news18-malayalam
Updated: April 26, 2021, 2:27 PM IST
പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു
News 18 Malayalam
  • Share this:
ബത്തേരി: സുൽത്താൻ ബത്തേരിയിൽ ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു ചികിൽസയിലായിരുന്ന രണ്ടു കുട്ടികൾ മരിച്ചു. കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോടു ചേർന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ ബത്തേരി കോട്ടക്കുന്ന് സ്വദേശി മുരുകന്റെ മകൻ മുരളി (16), പാലക്കാട് മാങ്കുറിശി സ്വദേശി ലത്തീഫിന്റെ മകൻ മുഹമ്മദ് അജ്മൽ (14) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടുപേരും ഇന്ന് മരിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പുണ്ടായ സ്ഫോടനത്തില്‍ ഇവര്‍ ഉള്‍പ്പടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ്(14) ചികിത്സയിലാണ്. ഫിറോസിന് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

അയ്യങ്കാളേശ്വരിയാണ് മുരളിയുടെ അമ്മ. സഹോദരങ്ങൾ: മുത്തുരാജ്, രാജലക്ഷ്മി. അജ്മലിന്റെ അമ്മ സജ്ന. സഹോദരങ്ങൾ അസ്ന, സാഹിർ. ബത്തേരിയിൽ ബന്ധുവീട്ടിലെത്തിയതായിരുന്നു അജ്മൽ. മുരളി പ്ലസ് വൺ വിദ്യാർത്ഥിയാണ്. അജ്മൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

വ്യാഴാഴ്ചയാണ് ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്കു സമീപം ആളൊഴിഞ്ഞ ഷെഡിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പ്രദേശത്ത് കളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. ഷെഡ്ഡിനുള്ളില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ ഒത്തുകൂടിയപ്പോള്‍ പൊള്ളലേറ്റ മൂന്ന് വിദ്യാര്‍ത്ഥികളും പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. എങ്ങനെ സ്ഫോടനം നടന്നുവെന്നോ വിദ്യാര്‍ത്ഥികള്‍ എന്തിന് ഇവിടെ എന്തിയെന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തതയില്ല. വെടിമരുന്നാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഷെഡിനുള്ളില്‍നിന്നു പൊള്ളലേറ്റ കുട്ടികള്‍ തൊട്ടടുത്ത കുളത്തിലേക്ക് ചാടുകയായിരുന്നു.

ബത്തേരിയിൽ മുൻപ് പടക്കവ്യാപാരം നടത്തിയിരുന്നവർ രണ്ടു വർഷം മുൻപ് വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. അവര്‍ ഉപേക്ഷിച്ച് പോയ വെടിമരുന്നില്‍ കുട്ടികള്‍ തീ കൊളുത്തുകയായിരുന്നോ എന്ന സംശയം ഉണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ നിന്നും പടക്കത്തിന്‍റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമോ?


കറുകച്ചാലിൽ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബസ് ഡ്രൈവർ രാഹുലിന്റെ തലയ്ക്കുള്ളിൽ സാരമായ ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീഴ്ചയിൽ സംഭവിച്ച പരിക്കാണോ അടിയേറ്റതിന്റെ പരിക്കാണോ എന്നു കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് ഫോറൻസിക് സർജൻ നിർദേശിച്ചു. ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേൽ വീട്ടിൽ രാജപ്പന്റെ മകൻ രാഹുൽ രാജു(35)വിനെയാണ് ശനിയാഴ്ച രാവിലെ വീടിന് ഒരു കിലോമീറ്റർ അകലെ നടുറോഡിൽ സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വാഭാവിക മരണമല്ലെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയുടെ ഉള്ളിലാണ് സാരമായ പരിക്ക്. രക്തസ്രാവവും ഉണ്ടായി. ശരീരത്തിൽ മുറിവുകളുണ്ട്. ഫോറൻസിക് സർജൻ ഡോ. ജോമോൻ മരണം നടന്ന സ്ഥലത്ത് പൊലീസിനൊപ്പം പരിശോധന നടത്തും. കാറിന്റെ തകരാർ പരിഹരിക്കാൻ അടിയിൽ കയറിയ രാഹുൽ പുറത്തിറങ്ങാനാകാതെ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിന്റെ മധ്യഭാഗം ദേഹത്ത് ഞെരിഞ്ഞമർന്ന് വായിൽ നിന്നു രക്തവും നുരയും പതയും വന്ന നിലയിലായിരുന്നു. അതേസമയം വാഹനം രാഹുലിന്റെ ശരീരത്തിൽ അമങ്ങിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
Published by: Rajesh V
First published: April 26, 2021, 2:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories