നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നൊമ്പരമായി റിസ്‌വാനയും റിന്‍സാനയും; കനത്ത മഴയില്‍ പൊലിഞ്ഞത് അമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയ കുരുന്നുകള്‍

  നൊമ്പരമായി റിസ്‌വാനയും റിന്‍സാനയും; കനത്ത മഴയില്‍ പൊലിഞ്ഞത് അമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയ കുരുന്നുകള്‍

  ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്.

  റിസ്‌വാന, റിന്‍സാന

  റിസ്‌വാന, റിന്‍സാന

  • Share this:
   മലപ്പുറം: കനത്ത മഴയില്‍ കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച രണ്ടു കുട്ടികള്‍ അമ്മയുടെ വീട്ടില്‍ വിരുന്നിന് എത്തിയവര്‍. അയല്‍പക്കത്തെ വീടിന്റെ മതില്‍ കുട്ടികള്‍ ഉറങ്ങിക്കിടന്ന റൂമിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ചോനാരിയില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെയും അബൂബക്കറിന്റെയും മക്കളായ റിസ്‌വാന (8) , റിന്‍സാന (7 മാസം) മരിച്ചത്.

   ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. വീട്ടിലുള്ള മുതിര്‍ന്നവര്‍ പുലര്‍ച്ചെ പ്രഭാത പ്രാര്‍ഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

   വീട്ടിലുള്ളവരുടെ കൂട്ട നിലവിളി കേട്ടെത്തിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   അപകടത്തില്‍ മുഹമ്മദ് കുട്ടിയുടെ വീട് താമസിക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിട്ടുണ്ട്. കുട്ടികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.

   Kerala Rain| കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പ്; ആറ് നദികൾ കരകവിയാൻ സാധ്യത

   കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

   കേരളത്തിലെ മിക്കയിടങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാവുമെന്നാണ് വിലയിരുത്തല്‍.

   കേരളത്തില്‍ ഇത്തിക്കരയാറില്‍ രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് ജലകമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

   ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}