NEPAL TRAGEDY| മരിച്ചത് തിരുവനന്തപുരം സ്വദേശികൾ; അപകടം ഗ്യാസ് ഹീറ്ററിലെ വാതകം ചോർന്ന്
NEPAL TRAGEDY| മരിച്ചത് തിരുവനന്തപുരം സ്വദേശികൾ; അപകടം ഗ്യാസ് ഹീറ്ററിലെ വാതകം ചോർന്ന്
MALAYALI TOURISTS FOUND DEAD IN NEPAL | തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചവർ. രാത്രി തണുപ്പകറ്റാൻ മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു.
കാഠ്മണ്ഡു: നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിനോദ സഞ്ചാരികൾ തിരുവനന്തപുരം ചെമ്പഴന്തി ചെങ്കോട്ടുകോണം സ്വദേശികൾ. രണ്ട് ദമ്പതികളും ഇവരുടെ നാല് കുട്ടികളുമാണ് മരിച്ചത്. പ്രവീൺ, രഞ്ജിത്ത്, ശരണ്യ, ഇന്ദു, ശ്രീ ഭദ്ര, അഭിനവ്, അബി നായർ, വൈഷ്ണവ് എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും മന്ത്രി പറഞ്ഞു.
രാവിലെ ഒൻപതു മണിയോടെയാണ് ഇവരെ അബോധാവസ്ഥയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. ഗ്യാസ് ഹീറ്ററിലെ വാതകം ചോർന്നാണ് അപകടം. അതേസമയം, ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ തുടർന്നു വരികയാണ്.
തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചവർ. രാത്രി തണുപ്പകറ്റാൻ മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിൽ നിന്ന് വാതകം ചോർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്നലെ രാത്രിയായിരുന്നു ഇവർ റിസോർട്ടിൽ മുറിയെടുത്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.