ആലപ്പുഴയിൽ സി.പി.എം നേതാക്കളുടെ വീടിനു നേരെ കല്ലേറ്; അറസ്റ്റിലായത് രണ്ട് സി.പി.എം പ്രവർത്തകർ

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണർകാട് എൽ. സി. സെക്രട്ടറി സന്തോഷ്കുമാറിനെയും വീടുകൾക്കു നേരെയാണ് കല്ലേറുണ്ടായത്.

News18 Malayalam | news18-malayalam
Updated: October 27, 2020, 3:33 PM IST
ആലപ്പുഴയിൽ സി.പി.എം നേതാക്കളുടെ വീടിനു നേരെ കല്ലേറ്; അറസ്റ്റിലായത് രണ്ട് സി.പി.എം പ്രവർത്തകർ
News18 malayalam
  • Share this:
ആലപ്പുഴ: കഞ്ഞിക്കുഴിയിൽ സി.പി.എം. നേതാക്കളുടെ വീടിനു കല്ലെറിഞ്ഞ സംഭവത്തിൽ പൊലീസ് പിടികൂടിയത് രണ്ടു സി. പി. എം. പ്രവർത്തരെ. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണർകാട് എൽ. സി. സെക്രട്ടറി സന്തോഷ്കുമാറിനെയും വീടുകൾക്കു നേരെയാണ് കല്ലേറുണ്ടായത്.  സംഭവത്തിൽ മാരാരിക്കുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പാർട്ടി പ്രവർത്തകർ പിടിയിലായത്.

രണ്ടു ചേരികളായി നിൽക്കുന്ന നേതാക്കൾക്കിടയിലെ ശത്രുത വർധിപ്പാക്കാൻ നടത്തിയ ആസൂത്രിത ശ്രമായിരുന്നു കല്ലേറെന്നാണെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിലെ താത്‌കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ടുവർഷം മുൻപ് ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിൽ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള വൈരാഗ്യത്താൽ നേതാവിന്റെ മേൽ കുറ്റം വരുന്നതിനാണ് വീടാക്രമിച്ചതെന്നാണ് വിവരം.

Also Read ഒടുവിൽ കേരളത്തിലെ നേതാക്കളും വഴങ്ങി; ബംഗാളിൽ കോൺഗ്രസ് സഖ്യത്തിന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അനുമതി

ഒരുവർഷം മുൻപ് ഇതേ നേതാക്കളുടെ വീടുകളിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിനു പിന്നിലും പാർട്ടി പ്രവർത്തകരാണെന്ന് കണ്ടെത്തി പാർട്ടി അവരെ താക്കീത് ചെയ്തിരുന്നു. പോസ്റ്റർ ഒട്ടിച്ച സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഇപ്പോൾ നേതാക്കളുടെ വീടുകൾ ആക്രമിച്ച കേസിലെയും പ്രതികൾ.
Published by: Aneesh Anirudhan
First published: October 27, 2020, 3:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading