നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിഷം കഴിച്ച് രണ്ടു ദിവസത്തിനു ശേഷം ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു

  വിഷം കഴിച്ച് രണ്ടു ദിവസത്തിനു ശേഷം ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു

  നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഞായറാഴ്ചയാണ് കുമാര്‍ ചികിത്സ തേടി മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.

  കുമാര്‍

  കുമാര്‍

  • Share this:
   മറയൂര്‍: വിഷം കഴിച്ചശേഷം ചികിത്സ തേടി ഒറ്റയ്ക്ക് ആശുിപത്രിയിലെത്തിയ യുവാവ്. തായണ്ണന്‍കുടി ഗോത്രവര്‍ഗ കോളനിയിലെ അനിയന്റെയും നീലാമണിയുടെയും മകന്‍ കുമറാണ്(25) ഞായറാഴ്ച മരിച്ചത്. രണ്ടു ദിവസം മുന്‍പാണ്  വിഷം കഴിച്ചതെന്ന് കുമാര്‍ പറയഞ്ഞത്. നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഞായറാഴ്ചയാണ് കുമാര്‍ ചികിത്സ തേടി മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇസിജി എടുത്തുനോക്കിയെങ്കിലും പ്രശ്‌നം ഒന്നും കണ്ടില്ല.

   എന്നാല്‍ രണ്ടു ദിവസം മുന്‍പ് എലിവിഷം കഴിച്ചതായി കുമാര്‍ അധികൃതരോട് പറഞ്ഞു. വിഷം കഴിച്ച ശേഷം ആരും കാണാതെ തായണ്ണന്‍ കുടിയിലെ കൃഷിയിടത്തിലായിരുന്നെവന്നും അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് വരുകയായിരുനെന്നും യുവാവ് പറഞ്ഞത്.

   പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടെ ആരും ഇല്ലാത്തതിനാല്‍ അധികൃതര്‍ ഉടനെ മറയൂര്‍ പഞ്ചായത്തിലും എസ്ടി ഓഫീസിലും ചിന്നാര്‍ വന്യജീവി സങ്കേതത്തിലും വിവരം അറിയിച്ചു.

   പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമോന്‍ തോമസ്, പഞ്ചായത്തംഗം കെ.അലി, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, സോഷ്യല്‍ വര്‍ക്കര്‍ ധനുഷ് പി.കെ. എന്നിവരുടെ നേതൃത്വത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

   അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മറയൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി. ഭാര്യ: ഭാഗ്യലക്ഷ്മി.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published:
   )}