• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nationwide Strike| ചൊവ്വാഴ്ച അർധരാത്രി വരെ കേരളം സ്തംഭിക്കും; ഇരുപതോളം സംഘടനകളുടെ പൊതു പണിമുടക്ക് അർധരാത്രി മുതൽ

Nationwide Strike| ചൊവ്വാഴ്ച അർധരാത്രി വരെ കേരളം സ്തംഭിക്കും; ഇരുപതോളം സംഘടനകളുടെ പൊതു പണിമുടക്ക് അർധരാത്രി മുതൽ

പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.

  • Share this:
    തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധ രാത്രി ആരംഭിക്കും. സമരം ചൊവ്വാഴ്ച അർധ രാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി. ബിഎംഎസ് ഒഴികെ മുഴുവൻ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കർഷ തൊഴിലാളികളും ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ഉടമകളും ജീവനക്കാരുമടക്കം ഒട്ടാകെ 50 കോടി ആളുകൾ പങ്കെടുക്കുമെന്നാണ് സമരക്കാരുടെ അവകാശവാദം. ‌

    പണിമുടക്കുന്നത് ആരൊക്കെ?

    സിഐടിയു, ഐഎൻടിയുസി, എഐടിയുസി, കെടിയുസി, യുടിയുസി തുടങ്ങി ഇരുപതിൽപ്പരം സംഘടനകൾ. കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്, കർഷകസംഘടനകൾ, മത്സ്യ വിപണന മേഖല, സഹകരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങി നൂറിൽപ്പരം അനുബന്ധ സംഘടനകളും പണിമുടക്കും. പെട്രോൾ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാ​ഗമാകും. പൊതുയാത്രാ സംവിധാനങ്ങളെല്ലാം തടസപ്പെടാനാണ് സാധ്യത. എന്നാൽ ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുത്തില്ല. കൊച്ചി മെട്രോ സർവീസൂം മുടങ്ങില്ല. സിവിൽ ഏവിയേഷൻ വിഭാ​ഗത്തെയും സമരം ബാധിക്കില്ല. മറ്റെല്ലാ മേഖലകളും സ്തംഭിക്കും.

    വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ആര്‍. ചന്ദ്രശേഖരന്‍, എളമരം കരീം എം.പി., കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൊച്ചി റിഫൈനറിയില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി പുനഃപരിശോധിക്കണം. റിഫൈനറി തൊഴിലാളികള്‍ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു.

    വൈദ്യുതി മുടങ്ങാതിരിക്കാന്‍ സംവിധാനം

    പൊതുപണിമുടക്ക് നടക്കുന്ന 28, 29 തീയതികളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായി വൈദ്യുതി ബോര്‍ഡ്. വൈദ്യുതി പ്രസരണ വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളില്‍ ജോലിക്കു ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

    പണിമുടക്ക് ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബോര്‍ഡിന്റെ ബ്രേക്ക് ഡൗണ്‍, ഫാള്‍ട്ട് റിപ്പയര്‍ ടീമുകളെ സജ്ജമാക്കും. കസ്റ്റമര്‍ കെയര്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വൈദ്യുതി തടസ്സം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് 1912 എന്ന ടോള്‍ഫ്രീ നമ്പരില്‍ പരാതിപ്പെടാം. കണ്‍ട്രോള്‍ റൂം: 0471- 2448948, 9446008825.

    പൊതുപണിമുടക്കിന് കെഎസ്ആര്‍ടിസി അവശ്യസര്‍വീസുകള്‍

    28, 29 തീയതികളിലെ പൊതുപണിമുടക്ക് കണക്കിലെടുത്ത് അവശ്യസര്‍വീസുകള്‍ അയക്കുന്നതിന് കെഎസ്ആര്‍ടിസി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് അത്യാവശ്യ സര്‍വീസുകള്‍ നടത്തും. പോലീസ് സഹായത്തോടെയും ജീവനക്കാരുടെ ലഭ്യത, യാത്രക്കാരുടെ ആവശ്യകത എന്നിവ അനുസരിച്ചും പ്രധാന റൂട്ടുകളില്‍ സര്‍വീസുണ്ടാകും.

    ഞായറാഴ്ച സാധാരണയില്‍ കൂടുതല്‍ സര്‍വീസുണ്ടാകും. ബുധനാഴ്ച പരമാവധി സര്‍വീസുകളും അഡീഷണല്‍ സര്‍വീസുകളും ആവശ്യാനുസരണം അയക്കും. സര്‍വീസുകള്‍ സബന്ധിച്ച വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും: www.keralartc.com | online.keralartc.com | 0471 2463799, 9447071021, 1800 599 4011.
    Published by:Rajesh V
    First published: