HOME » NEWS » Kerala » TWO DEAD BODIES FOUND AT DIFFERENT PLACES IN KOZHIKODE AS TV

കോഴിക്കോട് നഗരത്തിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ട് അജ്ഞാത മൃതദേഹങ്ങൾ; ദുരൂഹതയില്ലെന്ന് പൊലീസ്

ഏതാണ്ട് ഒരേസമയത്താണ് ഒരേ പ്രായം തോന്നിക്കുന്ന രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത് എന്നതും രണ്ടുപേരേയും തിരിച്ചറിയാനാവാത്തതും സംഭവത്തിൽ ദുരൂഹതയുയർത്തി.

News18 Malayalam | news18-malayalam
Updated: December 2, 2020, 10:34 AM IST
കോഴിക്കോട് നഗരത്തിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ട് അജ്ഞാത മൃതദേഹങ്ങൾ; ദുരൂഹതയില്ലെന്ന് പൊലീസ്
dead body
  • Share this:
കോഴിക്കോട്: നഗരത്തിൽ രണ്ടിടത്ത് അജ്ഞാതരായ രണ്ടുപേരുടെ മൃതദേഹം ഒരേ സമയം കണ്ടെത്തി. കടൽത്തീരത്തും കനോലി കനാലിലുമാണ് 50 വയസ്സ് തോന്നിക്കുന്ന പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. ഏതാണ്ട് ഒരേസമയത്താണ് ഒരേ പ്രായം തോന്നിക്കുന്ന രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത് എന്നതും രണ്ടുപേരേയും തിരിച്ചറിയാനാവാത്തതും സംഭവത്തിൽ ദുരൂഹതയുയർത്തി. എങ്കിലും നിലവിൽ  സംശയിക്കത്തക്കതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Also Read-'പണത്തിനായി വോട്ട് വിറ്റേക്കാം'; പ്രവാസികൾക്ക് തപാൽ വോട്ട് അനുവദിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

കടൽത്തീരത്ത് ലയൺസ് പാർക്കിന് പടിഞ്ഞാറ് വശത്ത് ചൊവ്വാഴ്ച രാവിലെ 7.15-ഓടെയാണ് അജ്ഞാതനെ മരിച്ചനിലയിൽ കണ്ടത്. ബെഡ് ഷീറ്റ് വിരിച്ച് അതിൽ പുതച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.വെള്ളമുണ്ടും ഇളംനീല കള്ളിഷർട്ടുമാണ് വേഷം. സമീപത്ത് കണ്ട ബാഗിൽ നിന്ന് കാര്യമായൊന്നും ലഭിച്ചില്ല. ചെന്നൈയിൽ ചികിത്സ നടത്തിയതുമായി ബന്ധപ്പെട്ട കടലാസിൽ ഗിരീഷ് എന്നെഴുതിയിട്ടുണ്ട്.നാട്ടുകാർ അറിയിച്ചതനുസരിച്ച് വെള്ളയിൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെള്ളയിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Also Read-സിൽക്ക് സ്മിത; തെന്നിന്ത്യ കീഴടക്കിയ മാസ്മരികതയ്ക്ക് അറുപതാം പിറന്നാൾ

സരോവരം പാർക്കിനടുത്ത് ഇരുമ്പുപാലത്തിന് സമീപം കനോലി കനാലിൽ രാവിലെ 7.10-ഓടെയാണ് രണ്ടാമൻ്റെ മൃതദേഹം കണ്ടെത്തിയത്.ഇരുനിറമുള്ളയാൾ നീല ഷർട്ടും പച്ച ലുങ്കിയുമാണ് ധരിച്ചിരിക്കുന്നത്. നടക്കാവ് പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഒരാഴ്ച്ച മുമ്പ് നഗരത്തിൽ വയലിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു.
Published by: Asha Sulfiker
First published: December 2, 2020, 10:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories