മലപ്പുറം മങ്കടയിൽ വാഹനാപകടം: മരണം മൂന്നായി

പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരം

news18
Updated: April 9, 2019, 8:35 AM IST
മലപ്പുറം മങ്കടയിൽ വാഹനാപകടം: മരണം മൂന്നായി
accident
  • News18
  • Last Updated: April 9, 2019, 8:35 AM IST
  • Share this:
മലപ്പുറം: മങ്കടക്ക് സമീപം പനങ്ങാൻകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരണം മൂന്നായി. ഗുരുതര പരുക്കുകളോടെ ചികിത്സയിൽ ആയിരുന്ന ഹർഷാന ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഹർഷനയുടെ അച്ഛൻ ഹംസക്കുട്ടി, സഹോദരൻ 8 വയസുള്ള ബാദുഷ എന്നിവർ ഇന്നലെ രാത്രി തന്നെ മരിച്ചിരുന്നു.

ഹംസകുട്ടിയുടെ ഭാര്യ റൈന, മകൾ ഇഷാന എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്നലെ രാത്രി പനങ്ങാൻകരയിൽ വച്ച് ലോറിയെ മറികടക്കാൻ ഉള്ള ശ്രമത്തിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

First published: April 9, 2019, 6:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍