തമിഴ്നാട്ടിലെ വില്ലുപുരത്തുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ രണ്ടുപേർ മരിച്ചു

ഈരാറ്റുപേട്ട ചെമ്മലമറ്റം വെള്ളുക്കുന്നേൽ ലിസ്ബത്ത് സെബാസ്റ്റ്യനും വാഹന ഡ്രൈവറുമാണ് മരിച്ചത്

news18
Updated: May 15, 2019, 11:30 PM IST
തമിഴ്നാട്ടിലെ വില്ലുപുരത്തുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ രണ്ടുപേർ മരിച്ചു
accident
  • News18
  • Last Updated: May 15, 2019, 11:30 PM IST IST
  • Share this:
കോട്ടയം: തമിഴ്നാട്ടിലെ വില്ലുപുരത്തുണ്ടായ വാഹനാപകടത്തിൽ മലയാളികളായ യുവതിയും ഡ്രൈവറും മരിച്ചു. ഈരാറ്റുപേട്ട ചെമ്മലമറ്റം വെള്ളുക്കുന്നേൽ ലിസ്ബത്ത് സെബാസ്റ്റ്യനും വാഹന ഡ്രൈവറുമാണ് മരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു ലിസ്ബത്തിന്റെ വിവാഹം.

വിദേശത്തുള്ള ഭർത്താവിനോടൊപ്പം പോകാനുള്ള തയാറെടുപ്പിൽ ജോലി സംബന്ധമായ ആവശ്യത്തിന് പിതാവിനോടും ഭർത്തൃ പിതാവിനോടും ഒപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം. പിതാവ് ദേവസ്യാച്ചൻ പരുക്കുകളോടെ ആശുപത്രിയിലാണ്. അപകടം സംബന്ധിച്ച ചിത്രങ്ങൾ വാട്സ്ആപ് വഴി പ്രചരിച്ചതോടെയാണ് നാട്ടിലും വിവരം ലഭിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading