നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം

  ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം

  ആലപ്പുഴ ബൈപാസില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും എറണാകുളം ഭാഗത്ത് നിന്നും വന്ന കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

  • Share this:
   ആലപ്പുഴ: ആലപ്പുഴ ബൈപാസില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും എറണാകുളം ഭാഗത്ത് നിന്നും വന്ന കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരട് സ്വദേശി സുനില്‍കുമാര്‍ ചെല്ലാനം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.

   അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ്, മില്‍ട്ടന്‍ എന്നിവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോസ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും കാറില്‍ നിന്ന് പുറത്തിറക്കിയത്. ഇന്ന് രാവിലെ ആലപ്പുഴ ബൈപാസിലെ വൈദ്യര്‍ ലൈല്‍ ക്രോസിന് അടുത്താണ് അപകടമാണ്ടാത്.

   മലപ്പുറം താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

   താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനൂർ വടക്കയിൽ സുഹൈൽ (19) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. താനൂർ ജംഗ്ഷനിൽ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. താനൂർ ജംഗ്ഷനിൽ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു.

   താനൂർ എടക്കടപ്പുറം സ്വദേശികളാണ് പരിക്കേറ്റവർ. ഇവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മരിച്ച സുഹൈലാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സുഹൈലിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

   കണ്ണൂരിൽ സ്വകാര്യ ബസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്കു പോയ കാറും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു; നാലു പേർക്ക് പരിക്ക്

   മട്ടന്നൂര്‍ കളറോഡില്‍ കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികന്‍ കോട്ടയം കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശി ബ്രദർ തോമസ്‌കുട്ടി(28) ആണ് മരണപ്പെട്ടത്.

   അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ യാത്രികരായ കാഞ്ഞിരപ്പള്ളി നല്ലസമരായൻ ആശ്രമം ഡയറക്ടർ ഫാദര്‍ റോയി മാത്യു വടക്കേല്‍(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി(45), സിസ്റ്റര്‍ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാദർ റോയി മാത്യു വടക്കേലിൻ്റെയും ഡ്രൈവർമാരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ആണ് ഫാദർ റോയി മാത്യു വടക്കേൽ.  തലയ്ക്ക് പരിക്കേറ്റ ഫാദർ റോയിയുടെ നില മെച്ചപ്പെട്ടു. സ്കാനിംഗ് നടത്തി.

   ഇന്നു കാലത്ത് 9.30 ഓടെ കളറോഡ്- പത്തൊമ്പതാംമൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതിവകുപ്പിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

   പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയി; കാർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു ചെറുപ്പക്കാർ മരിച്ചു

   കാറും ലോറിയും കൂട്ടിമുട്ടി എറണാകുളം കോലഞ്ചേരിയിൽ മൂന്നുപേർ മരിച്ചു. ഇന്ന് പുലർച്ചെ കോലഞ്ചേരി തൃക്കളത്തൂരിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം. ആദിത്യൻ, വിഷ്ണു, അരുൺ ബാബു എന്നിവരാണ് മരിച്ചത്. മൂവരും തൊടുപുഴ പുരപ്പുഴ സ്വദേശികളാണ്. കാർ യാത്രക്കാരായ യുവാക്കളാണ് അപകടത്തിൽ മരിച്ചത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന ലോറിയും മുവാറ്റുപുഴ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഒരു കാർ യാത്രികനെ ഗുരുതര പരിക്കുകളോട് കൂടി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
   Published by:Jayashankar AV
   First published:
   )}