തൃശ്ശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കുട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര് മരിച്ചു. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂരില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച കാറാണ് കാവിലെ 7മണിയോടെ അപകടത്തില്‍പ്പെട്ടത്.
പറവൂര്‍ സ്വദേശികളായ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന് (82) ഭാര്യ പാറുകുട്ടി (76) എന്നിവരാണ് മരിച്ചത്. ഇവരുടെ ചെറുമകള്‍ അഭിരാമി (11), മകന് ഷിജു (48 ) ശ്രീജ (42), ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന് ( 53 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Car accident, Ksrtc bus accident, Thrissur