ലോറിയെ മറികടക്കുന്നതിനിടെ KSRTC സൂപ്പർഫാസ്റ്റ് കാറിലിടിച്ചു; രണ്ട് മരണം

പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

news18-malayalam
Updated: September 3, 2019, 8:22 AM IST
ലോറിയെ മറികടക്കുന്നതിനിടെ KSRTC സൂപ്പർഫാസ്റ്റ് കാറിലിടിച്ചു; രണ്ട് മരണം
പ്രതീകാത്മ ചിത്രം
  • Share this:
ആറ്റിങ്ങൽ: ദേശീയപാതയിൽ KSRTC സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആറ്റിങ്ങൽ മുടപുരം ലാത്തറ വീട്ടിൽ ഷാജഹാന്റെ മകൻ ഷമീർ, സതീഷ് എന്നിവരാണ് മരിച്ചത്. നൗഷാദ് എന്നയാളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ആലങ്കോടിന് സമീപം പൂവൻപാറയിൽ വെച്ചാണ് അപകടം ഉണ്ടായത്.

also read: Alert;സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു സൂപ്പർഫാസ്റ്റ്. തടിലോറിയെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. KL16 T 4488 എന്ന നമ്പറിലുള്ള കാറുമായിട്ടാണ് ബസ് കൂട്ടിയിടിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആസുപത്രിയിലേക്ക് മാറ്റി.
First published: September 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading