പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്റ്റ് ബസ്സും(tourist bus) ട്രാവലറും (Traveller)കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ (Accident) രണ്ട് മരണം. ട്രാവലറിലുണ്ടായിരുന്ന ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ പൈലി, റോസ്ലി എന്നിവരാണ് മരിച്ചത്.
ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെടുത്തത്. കനത്ത മഴയിൽ ബസ് റോഡിൽനിന്നു തെന്നിനീങ്ങി ട്രാവലറിൽ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസും വേളാങ്കണ്ണിയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ട്രാവലറുമാണ് ഇടിച്ചത്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മുടപ്പല്ലൂർ കരിപ്പാലിയിൽ വെച്ചാണ് അപകടമുണ്ടായത്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവരെ നെന്മാറ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വടകരയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച് രണ്ട് മരണം. കാർ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നവർ കോഴിക്കോട് സ്വദേശികളാണ്. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും പരിക്കുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെ വടകര കെ.ടി ബസാറിലാണ് അപകടമുണ്ടായത്. തകർന്ന കാറിൽ നിന്ന് നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.