നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SHOCKING: കോഴിക്കോട് ടിപ്പർ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു

  SHOCKING: കോഴിക്കോട് ടിപ്പർ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു

  രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു

  accident

  accident

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സംസ്ഥാന പാതയിൽ ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി വിഷ്ണു, പശ്ചിമ ബംഗാൾ സ്വദേശി മക്ബൂൽ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ്  അപകടം.

   അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ ടിപ്പറിൽ ഇടിച്ച് അതിന്റെ പിൻചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകട ശേഷം ടിപ്പർ നിർത്താതെ ഓടിച്ചുപോയി. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു.

   First published:
   )}