• HOME
  • »
  • NEWS
  • »
  • kerala
  • »
  • അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി KGMCTA

അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി KGMCTA

കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ തിരുവനന്തപുരം യൂണിറ്റാണ് സംഭവത്തില്‍ പ്രതിഷേധവുമായെത്തിയത്.

  • Share this:
    തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ 2 ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍.പരിമിതികൾ മറയ്ക്കാൻ  ഡോക്ടർമാരെ ബലിയാടാക്കിയെന്ന് കെജിഎം സിടിഎ ആരോപിച്ചു. വിശദമായ അന്വേഷണം നടത്താതെയാണ് നടപടിയെടുത്തത്. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് ഉൾപ്പെടെയുള്ള അസൗകര്യങ്ങളെക്കുറിച്ച് ചർച്ച വേണം. നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന അറിയിച്ചു.

    കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ തിരുവനന്തപുരം യൂണിറ്റാണ് സംഭവത്തില്‍ പ്രതിഷേധവുമായെത്തിയത്.

    കെജിഎംസിടിഎയുടെ പത്രക്കുറിപ്പ്

    തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ്സ് നടത്തേണ്ടിവന്നതിനാല്‍ 8:30ഓടുകൂടി ശസ്ത്രക്രിയ ആരംഭിച്ചു. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ പരമാവധി ചികില്‍സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു.

    എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ സസ്പ്പെന്ഡ് ചെയ്യുകയാണ് ഉണ്ടായത്. ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയണ്. ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന (രൂക്ഷമായ ഡോക്ടര്‍മാര്‍ ഉല്‍പ്പെടയുള്ള ജീവനക്കാരുടെ കുറവും) സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയിലും നിരപരാധിയായ ഡോക്ടറെ ത്യശ്ശൂരില്‍ സസ്പന്ഡ് ചെയ്യുകയുണ്ടായി.

    Also Read- വൃക്ക കൃത്യസമയത്ത് എത്തിച്ചിട്ടും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ 4 മണിക്കൂര്‍ വൈകി; രോഗി മരിച്ചു

    വിശദമായ അന്വേഷണം നടത്താത ഡോക്ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ കെജിഎംസിറ്റിഎ ശക്തമായി പ്രതിക്ഷേധിക്കുന്നു. ഈ സംഭവത്തിനെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപെടി എടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.ആശുപത്രിയിലെ അപര്യാപ്തതകളെ കുറിച്ച് അന്വേഷിച്ച് നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുന്നു. അതേ സമയം ശരിയായ അന്വേഷണം നടത്താതെ എടുത്ത ശിക്ഷാ നടപടികള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് ആവശ്യപ്പെടുന്നു.

    മെഡിക്കല്‍ കോളേജിന്റെ പരിമിതികളെക്കുറിച്ച് ചര്‍ച്ചവേണമെന്നും ആവശ്യപ്പെടുന്നു .തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സംഘടന നിര്‍ബന്ധിതമാകും.

    യൂറോളജി, നെഫ്രോളജി വിഭാഗത്തിലെ രണ്ടു ഡോക്ടര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം.

     Also Read- അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

    വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കാരക്കോണം സ്വദേശി സുരേഷ് കുമാറാണ്  മരിച്ചത്. ഇത് ശസ്ത്രക്രിയ വൈകിയതിനാലാണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരിമുതല്‍ തിരുവനന്തപുരം വരെ ട്രാഫിക് സിഗ്നലുകള്‍ അണച്ച് ആംബുലന്‍സിന് വേണ്ടി പൊലീസ് ഗ്രീന്‍ചാനല്‍ ഒരുക്കുനല്‍കി. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തി.

    പോലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു. ഒടുവില്‍ മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്.
    Published by:Arun krishna
    First published: