നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മധ്യവയസ്ക്കർ കിണറ്റിൽ വീണു; പഞ്ചായത്ത് കിണറിന് ഇരുമ്പുവലയിടണമെന്ന് നാട്ടുകാർ

  മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മധ്യവയസ്ക്കർ കിണറ്റിൽ വീണു; പഞ്ചായത്ത് കിണറിന് ഇരുമ്പുവലയിടണമെന്ന് നാട്ടുകാർ

  ബാറിൽ നിന്നും മദ്യപിച്ചിറങ്ങുന്ന ആളുകൾ ഈ പ്രദേശത്ത് അടിപിടിയുണ്ടാക്കുന്നത് പതിവ് കാഴ്ചയാണെന്നാണ് നാട്ടുകാർ പറയുന്നത്. ആ സാഹചര്യത്തിൽ ഇതിന് സമീപത്തായി തന്നെയുള്ള പഞ്ചായത്ത് കിണർ അപകടങ്ങൾക്കിടയാക്കുമെന്ന് ആശങ്കയുണ്ട്.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   കുമളി: മദ്യലഹരിയിൽ അടിപിടി കൂടിയ മധ്യവയസ്കരായ രണ്ട് പേർ കിണറ്റിൽ വീണു. വണ്ടിപ്പെരിയാർ ടൗണിൽ കഴി‍ഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ടൗണിലെ ബാറിന് സമീപത്തെ മുപ്പത് അടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിലേക്കാണ് ഇരുവരും വീണത്. പൊലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. കിണറ്റിൽ നാലടി വെള്ളം മാത്രം ഉണ്ടായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

   Also Read-നിയന്ത്രണം തെറ്റിയ ലോറി കിണറ്റിൽ വീണു; കോഴിക്കോട് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു

   ബാറിൽ നിന്നിറങ്ങിയ ശേഷം ഉണ്ടായ അടിപിടിയിലാണ് വണ്ടിപ്പെരിയാർ സ്വദേശികളായ ഇരുവരും കിണറ്റിലേക്ക് പതിച്ചത്. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് വണ്ടിപെരിയാർ സി. ഐ. റ്റി.ഡി സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പൊലീസും നാട്ടുകാരും ചേർന്ന രക്ഷാപ്രവർത്തനം നടത്തിയാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്. തുടർന്ന് വണ്ടിപ്പെരിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

   Also Read-25 അടി താഴ്ചയുള്ള കിണറ്റിൽ വീണ് വീട്ടമ്മ; കിണറ്റിലിറങ്ങി താങ്ങിപ്പിടിച്ച് അയല്‍വാസി; ഇരുവരെയും കരയ്ക്കു കയറ്റി ഫയർഫോഴ്സ്

   ബാറിൽ നിന്നും മദ്യപിച്ചിറങ്ങുന്ന ആളുകൾ ഈ പ്രദേശത്ത് അടിപിടിയുണ്ടാക്കുന്നത് പതിവ് കാഴ്ചയാണെന്നാണ് നാട്ടുകാർ പറയുന്നത്. ആ സാഹചര്യത്തിൽ ഇതിന് സമീപത്തായി തന്നെയുള്ള പഞ്ചായത്ത് കിണർ അപകടങ്ങൾക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. കിണറ്റിൽ പൂർണമായും ഇരുമ്പ് വല സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
   Published by:Asha Sulfiker
   First published:
   )}