നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വോട്ട് ചെയ്യാനെത്തിയ വയോധികര്‍ കുഴഞ്ഞുവീണു മരിച്ചു; രണ്ടിടങ്ങളിലായി രണ്ട് മരണം

  വോട്ട് ചെയ്യാനെത്തിയ വയോധികര്‍ കുഴഞ്ഞുവീണു മരിച്ചു; രണ്ടിടങ്ങളിലായി രണ്ട് മരണം

  ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് സംഭവം

  dead body

  dead body

  • Share this:
   പത്തനംതിട്ട/ ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വോട്ട് ചെയ്യാനെത്തിയ വയോധികർ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് സംഭവം. പത്തനംതിട്ടയിൽറാന്നി ഇടമുള സ്വദേശി മത്തായി (90) ആണ് വോട്ട് ചെയ്ത് മടങ്ങവെ കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് രാവിലെയോടെ നാറണാംമുഴി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സംഭവം. വോട്ട് ചെയ്ത് പുറത്തിറങ്ങവെ മത്തായി കുഴഞ്ഞുവീഴുകയായിരുന്നു.

   Also Read-Local Body Elections 2020 Live Updates | വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ്

   ഇദ്ദേഹത്തിന് കോവിഡ് ലക്ഷണം അടക്കം യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.. കോവിഡ് പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

   Also Read-കോവിഡ് മുക്തി നേടി വിശ്രമം; വോട്ട് ചെയ്യാനെത്താൻ കഴിയാതെ എ.കെ.ആന്‍റണി

   ആലപ്പുഴയിൽ കാർത്തികപ്പള്ളി മഹാദേവിക്കാട് സ്വദേശി ബാലൻ (68) ആണ് പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. കാർത്തികപ്പള്ളി 9-ാം വാർഡിൽ മഹാദേവിക്കാട് എസ് എൻ.ഡി പി എച്ച് എസിലെ ബൂത്തിൽ രാവിലെ പത്ത് പതിനഞ്ചോടെയായിരുന്നു സംഭവം.

   അതേസമയം സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.
   Published by:Asha Sulfiker
   First published:
   )}