ഇടുക്കി കുമളിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. കുമളിക്ക് സമീപം മുരുക്കടിയിലാണ് അപകടം. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇരുമ്പ് കൊണ്ടുള്ള ഏണി വൈദ്യുതി ലൈനിൽ തട്ടിയാണ് ഇരുവർക്കും ഷോക്കേറ്റത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.