നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Engineering Students Electrocuted | റിസ്വാൻ ഷോക്കേറ്റ് പിടഞ്ഞപ്പോൾ മറ്റൊന്നു നോക്കാതെ രക്ഷിക്കാൻ ശ്രമിച്ചു; മരണത്തിൽ കൂട്ടായി അർജുനും

  Engineering Students Electrocuted | റിസ്വാൻ ഷോക്കേറ്റ് പിടഞ്ഞപ്പോൾ മറ്റൊന്നു നോക്കാതെ രക്ഷിക്കാൻ ശ്രമിച്ചു; മരണത്തിൽ കൂട്ടായി അർജുനും

  ഏറ്റവും പിന്നിലായിരുന്ന റിസ്വാൻ പടവിൽനിന്ന് കാൽവഴുതിയപ്പോൾ അറിയാതെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിക്കുകയായിരുന്നു...

  Arjun_Rizwan

  Arjun_Rizwan

  • Share this:
   കൊല്ലം: ഉറ്റ സുഹൃത്തുക്കളായിരുന്ന റിസ്വാന്‍റെയും അർജുന്‍റെയും ആകസ്മിക മരണത്തിന്‍റെ ഞെട്ടലിലാണ് കൊല്ലം (Kollam) ടികെഎം കോളേജ്. നാലാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായിരുന്ന അർജുനും റിസ്വാനും കഴിഞ്ഞ ദിവസം വൈകിട്ട് നെടുമൺകാവ് വാക്കനാട് കൽച്ചിറയിൽ വെച്ച് ഷോക്കേറ്റ് മരിക്കുകയായിരുന്നു (Electrocuted). കൽച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റിലാണ് അഞ്ചംഗ സംഘം ശനിയാഴ്ച വൈകിട്ടോടെ എത്തിയത്. ഇവർ വരുമ്പോൾ പ്രദേശത്ത് ചെറിയ തോതിൽ മഴ ഉണ്ടായിരുന്നു. കൽച്ചിറ പള്ളിക്ക് പിൻവശത്തെ പടവുകൾ വഴി ആറ്റിലേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു ഇവർ. എന്നാൽ ആറ്റിൽ ജലനിരപ്പ് കൂടുതലാണെന്നും അടിയൊഴുക്ക് ശക്തമാണെന്നും പ്രദേശവാസികൾ അറിയിച്ചതോടെ യുവാക്കൾ തിരികെ കയറി. ഇതിനിടെ ഏറ്റവും പിന്നിലായിരുന്ന റിസ്വാൻ പടവിൽനിന്ന് കാൽവഴുതിയപ്പോൾ അറിയാതെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിക്കുകയായിരുന്നു.

   ഇത് കണ്ട് തൊട്ടടുത്തുണ്ടായിരുന്ന അർജുൻ, ഒരു കമ്പെടുത്ത് റിസ്വാനെ അടിച്ച് കമ്പിയിൽനിന്ന് വേർപെടുത്താൻ ശ്രമിച്ചു. എന്നാൽ രക്ഷയുണ്ടായിരുന്നില്ല. റിസ്വാൻ പിടയുന്നത് കണ്ട, അർജുൻ, മറ്റൊന്നും നോക്കാതെ, ശരീരത്ത് പിടിച്ചുവലിച്ചു. ഇതോടെ ഇരുവരും ഷോക്കേറ്റ് പിടിയാൻ തുടങ്ങി. അധികം വൈകാതെ ഇരുവരും മരണത്തിന് കീഴടങ്ങി. ഇതു കണ്ടു നിൽക്കാനെ ബാക്കിയുള്ളവർക്ക് സാധിച്ചുള്ളു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ, കെഎസ്ഇബി ഓഫീസിൽ വിളിച്ചു പറഞ്ഞു വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് അർജുന്‍റെയും റിസ്വാന്‍റെ മൃതശരീരം സ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചത്. ഇവരുടെ മൃതദേഹം പിന്നീട് പാരിപ്പള്ളിയിലെ കൊല്ലം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

   കൊല്ലം കരിക്കോട് ടി കെ എം എഞ്ചിനിയറിങ് കോളേജിലെ നാലാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ്​ വിദ്യാര്‍ഥികളായിരുന്നു അർജുനും റിസ്വാനും. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയാണ് റിസ്വാന്‍. കബീര്‍-റംല ദമ്പതികളുടെ മകന്‍. 21 വയസ്സാണ് പ്രായം. കാസര്‍കോട്​ ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി സ്വദേശിയാണ് അർജുൻ. കൂട്ടിക്കനി ആരവത്തില്‍ റിട്ട. അധ്യാപകന്‍ പി. മണികണ്ഠന്‍റെയും പി വി സുധയുടെയും മകനാണ്. ഇരുവരും പഠിക്കാൻ മിടുക്കരായിരുന്നുവെന്നാണ് കോളേജിലെ അധ്യാപകരും സഹപാഠികളും പറയുന്നത്. കോളേജിൽ ആഴത്തിലുള്ള സൌഹൃദം കാത്തുസൂക്ഷിച്ചിരുന്നവരാണ് അർജുനും റിസ്വാനും ഉൾപ്പെട്ട അഞ്ചംഗ സംഘം. അർജുന്‍റെയും റിസ്വാന്‍റെയും മരണം സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ തളർത്തിക്കളഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം, ബന്ധുക്കൾക്ക് കൈമാറും. റിസ്വാന്‍റെയും അർജുന്‍റെയും ബന്ധുക്കൾ സംഭവം അറിഞ്ഞ് കൊല്ലത്ത് എത്തിയിട്ടുണ്ട്.

   അമ്മ കൊല്ലപ്പെട്ട സംഭവത്തിന് സാക്ഷിയായ മകനെയും കൊന്നു; ആറുവർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

   തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിന് സാക്ഷിയായ മകനെയും കൊന്ന കേസിൽ ആറുവർഷത്തിന് ശേഷം നാലു പ്രതികൾ പിടിയിലായി. വെഞ്ഞാറമൂട് കീഴായിക്കോണം വണ്ടിപുരയിലെ 2015ൽ  നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഈയടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ   അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിച്ചു തെളിവ് എടുപ്പ് നടത്തി. ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കേസിലെ ഒന്നാം സാക്ഷിയായ കൊല്ലപ്പെട്ട സ്ത്രീയുടെ മകനെകൂടി കൊലപ്പെടുത്തിയ സംഭവത്തിലാണ് നാല് പേർ ആറു വർഷങ്ങൾക്കുശേഷം പിടിയിലായത്.

   Also Read- Drowning: മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയും മുങ്ങിമരിച്ചു

   2015 മാർച്ചിലായിരുന്നു കേസിസ്പദമായ സംഭവം. കീഴായിക്കോണം വണ്ടിപ്പുര മുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംഗദന്‍, ഇയാളുടെ ഭാര്യാ സഹോദരന്‍ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായിട്ടുള്ളത്. അതേസമയം രണ്ടു പ്രതികൾ കേസിൽ നിരപരാധികളാണെന്നും തങ്ങളെ കുടുക്കിയതാണെന്നും നാട്ടുകാരോടു തൊഴുതു കരഞ്ഞു പറയുന്നുണ്ടായിരുന്നു.

   കീഴായിക്കോണം സ്വദേശി 32 വയസുള്ള  പ്രദീപാണ് 2015 ൽ  കൊല്ലപ്പെട്ടത്. ഇയാളുടെ മാതാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം സാക്ഷിയായിരുന്നു പ്രദീപ്. പ്രസ്തുത കേസില്‍ സാക്ഷി വിസ്താരം തുടങ്ങുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് കൊല്ലപ്പെടുന്നത്. കഴുത്തില്‍ കൈലി  മുണ്ട് മുറുക്കിയായിരുന്നു കൊലപാതകം.

   തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്‍ പ്രകാരം തിരുവനന്തപുരം ജില്ലാ ഡി.സി.ആര്‍.ബി. കേസ് ഏറ്റെടുത്തു. റൂറല്‍ ഡി.സി.ആര്‍.ബി. എന്‍. വിജുകുമാറിനായിരുന്നു അന്വേഷണ ചുമതല. റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.കെ. മധു, അഡിഷണല്‍ എസ്.പി, ഇ.എസ്. ബിജുമോന്‍, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.സുല്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. എ.എസ്.ഐ. ഷഫീര്‍ ലബ്ബ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
   Published by:Anuraj GR
   First published:
   )}