നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Students Electrocuted | കാൽ വഴുതിയപ്പോൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിച്ചു; കൊല്ലത്ത് ഷോക്കേറ്റ് രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു

    Students Electrocuted | കാൽ വഴുതിയപ്പോൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിച്ചു; കൊല്ലത്ത് ഷോക്കേറ്റ് രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു

    കൊല്ലം ടികെഎം എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥികളായ കണ്ണൂർ, കാസർകോട് സ്വദേശികളാണ് മരിച്ചത്...

    Arjun_Rizwan

    Arjun_Rizwan

    • Share this:
    കൊല്ലം: കൊട്ടാരക്കര നെടുമൺകാവിൽ വൈദ്യുതാഘാതമേറ്റ് (Electrocuted) രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചത്. കൊല്ലം (Kollam) കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ് വാൻ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

    അഞ്ചു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. ഇതിൽ രണ്ടു പേർ കടവിൽ നിന്ന് താഴേക്കിറങ്ങുന്നതിനിടെ ഒരാളുടെ കാൽ വഴുതി, കയറിപ്പിടിച്ചത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മറ്റുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



    Murder | അമ്മ കൊല്ലപ്പെട്ട സംഭവത്തിന് സാക്ഷിയായ മകനെയും കൊന്നു; ആറുവർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

    തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിന് സാക്ഷിയായ മകനെയും കൊന്ന കേസിൽ ആറുവർഷത്തിന് ശേഷം നാലു പ്രതികൾ പിടിയിലായി. വെഞ്ഞാറമൂട് കീഴായിക്കോണം വണ്ടിപുരയിലെ 2015ൽ  നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഈയടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ   അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിച്ചു തെളിവ് എടുപ്പ് നടത്തി. ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കേസിലെ ഒന്നാം സാക്ഷിയായ കൊല്ലപ്പെട്ട സ്ത്രീയുടെ മകനെകൂടി കൊലപ്പെടുത്തിയ സംഭവത്തിലാണ് നാല് പേർ ആറു വർഷങ്ങൾക്കുശേഷം പിടിയിലായത്.

    Also Read- Drowning: മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയും മുങ്ങിമരിച്ചു

    2015 മാർച്ചിലായിരുന്നു കേസിസ്പദമായ സംഭവം. കീഴായിക്കോണം വണ്ടിപ്പുര മുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംഗദന്‍, ഇയാളുടെ ഭാര്യാ സഹോദരന്‍ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായിട്ടുള്ളത്. അതേസമയം രണ്ടു പ്രതികൾ കേസിൽ നിരപരാധികളാണെന്നും തങ്ങളെ കുടുക്കിയതാണെന്നും നാട്ടുകാരോടു തൊഴുതു കരഞ്ഞു പറയുന്നുണ്ടായിരുന്നു.

    കീഴായിക്കോണം സ്വദേശി 32 വയസുള്ള  പ്രദീപാണ് 2015 ൽ  കൊല്ലപ്പെട്ടത്. ഇയാളുടെ മാതാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം സാക്ഷിയായിരുന്നു പ്രദീപ്. പ്രസ്തുത കേസില്‍ സാക്ഷി വിസ്താരം തുടങ്ങുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് കൊല്ലപ്പെടുന്നത്. കഴുത്തില്‍ കൈലി  മുണ്ട് മുറുക്കിയായിരുന്നു കൊലപാതകം.

    തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്‍ പ്രകാരം തിരുവനന്തപുരം ജില്ലാ ഡി.സി.ആര്‍.ബി. കേസ് ഏറ്റെടുത്തു. റൂറല്‍ ഡി.സി.ആര്‍.ബി. എന്‍. വിജുകുമാറിനായിരുന്നു അന്വേഷണ ചുമതല. റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.കെ. മധു, അഡിഷണല്‍ എസ്.പി, ഇ.എസ്. ബിജുമോന്‍, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.സുല്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. എ.എസ്.ഐ. ഷഫീര്‍ ലബ്ബ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
    Published by:Anuraj GR
    First published:
    )}