നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ

  കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ

  തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും. ഗുരുതരമായി പരിക്കേറ്റ ഗോവിന് ഇന്നലെ രാത്രിയിലും ചൈതന്യ ഇന്ന് രാവിലെയുമാണ് മരിച്ചത്

  അപകടത്തിൽ മരിച്ച ചൈതന്യയും ഗോവിന്ദും

  അപകടത്തിൽ മരിച്ച ചൈതന്യയും ഗോവിന്ദും

  • Share this:
   കൊല്ലം: കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി. എന്‍ ഗോവിന്ദ്, കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ചൈതന്യ എന്നിവരാണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വെച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാർ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും.

   തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം. കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗ കാറുമായി ബി എൻ ഗോവിന്ദിന്റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.

   ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ കൊട്ടാരക്കര സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് മാരുതി എർട്ടിഗ. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

   കൊല്ലം മൈനാഗപ്പള്ളിയിൽ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ മൂന്നുപേർ പിടിയിൽ

   ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ശൂരനാട് വടക്ക് കണിമേൽ കിടങ്ങയം ജിഷ്ണു ഭവനിൽ മനോജ് കുമാറിന്‍റെ മകൻ ജിഷ്ണു മനോജ്(24), വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്ത കുറുങ്ങാട്ടു കിഴക്കേതിൽ വീട്ടിൽ ഷാജിയുടെ മകൻ ഷാനു(24), തൊടിയൂർ, പുലിയൂർ വഞ്ചി തെക്ക്, പുത്തൻ തറയിൽ വീട്ടിൽ ചന്ദ്രന്‍റെ മകൻ ദിലീപ്(23) എന്നിവരാണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി കുറ്റിമുക്ക് സ്വദേശി ശശിധരൻ എന്നയാളുടെ വീട്ടിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. ശശിധരന്‍റെ മകൻ ശ്യാമിനോടുള്ള വൈരാഗ്യത്തെ തുടർന്നാണ് വീട് ആക്രമിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

   Also Read- സ്വകാര്യ സ്ഥാപനത്തിൽ മുളക് സ്പ്രേ ആക്രമണം; സംഭവത്തിനു പിന്നിൽ കുടുംബവഴക്കെന്ന് സൂചന

   സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ശ്യാമിന്‍റെ വീടിനു നേരെ ആക്രമണം നടന്നത്. കേസിലെ ഒന്നാം പ്രതി ജിഷ്ണു മനോജ് ഒരു പെൺകുട്ടിയോട് സംസാരിച്ച വിവരം പെൺകുട്ടിയുടെ ബന്ധുവിനെ അറിയിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് ആക്രമണം നടത്തിയത്.
    വീട് ആക്രമിക്കുന്നതിന് മുമ്പ് ജിഷ്ണു, ശ്യാമിനെ ഫോണിൽ വിളിച്ച് തെറി പറയുകയും കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. ഓഗസ്റ്റ് 11ന് പുലർച്ചെ ജിഷ്ണുവും മറ്റ് രണ്ടു പേരും ചേർന്ന് വീടിനു നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ശ്യാം ശാസ്താംകോട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ശാസ്താംകോട്ട എസ് എച്ച് ഒ അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}