• HOME
 • »
 • NEWS
 • »
 • kerala
 • »
 • TWO FOREST OFFICIALS SUSPENDED IN IDUKKI FOR TAKING MONEY FROM CARDAMOM FARMERS

ഏലം കർഷകരിൽനിന്ന് പണം പിരിച്ചതിന് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു വനംവകുപ്പ്

തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്

എ.കെ. ശശീന്ദ്രൻ

എ.കെ. ശശീന്ദ്രൻ

 • Share this:
  ഇടുക്കി: ഏലം കര്‍ഷകരില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ചെറിയാന്‍ വി ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ രാജു എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതെന്ന് വനം വകുപ്പ് മന്തി ഏ കെ ശശീന്ദ്രൻ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇവർ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് നടപടി. കോട്ടയം റേഞ്ചിലെ കുമിളി പുളിയന്‍മല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ചെറിയാനും രാജുവും.

  രണ്ട് ഉദ്യോഗസ്ഥർക്കെതിരായ നടപടികൊണ്ട് മാത്രം വിഷയം അവസാനിപ്പിക്കില്ലെന്നും, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതിനോടകം നടത്തിയ അന്വഷണത്തിൽ ചെറിയാനും രാജുവിനും പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഡമം ഹില്‍ റിസര്‍വിലെ നിയമങ്ങള്‍ ആയുധമാക്കിയാണ് ഏലം കര്‍ഷകരില്‍ പണം പിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പണം നല്‍കാത്തവരെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോൾ വനംവകുപ്പ് നടപടി എടുത്തിരിക്കുന്നത്.

  മുമ്പും ഏലം കർഷകരിൽ നിന്ന് പണം പിരിച്ചെന്ന പരാതി ലഭിച്ചിരുന്നെങ്കിലും ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പരാതി ലഭിച്ചതോടെ അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവന്‍ ഐ എഫ് എസിനെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. കേസ് അന്വേഷിക്കുന്നതിന് പൊലീസിന്റെ സേവനം ആവശ്യമായിവരികയാണെങ്കില്‍ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

  ഓണസമ്മാനമായി 10,000 രൂപ നല്‍കിയെന്ന് കോണ്‍ഗ്രസ് കൗണ്‍സിലറും; വെട്ടിലായി തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍

  തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10000 രൂപ വീതം നല്‍കിയെന്ന പ്രതിപക്ഷ ആരോപണം ഗൂഡാലോചനയെന്ന ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് തിരിച്ചടിയായി കോണ്‍ഗ്രസ് കൗണ്‍സിലറുടെ വെളിപ്പെടുത്തല്‍. പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറായ വി.ഡി.സുരേഷാണ് പണം വിതരണം ചെയ്തതായി സ്ഥിരീകരിച്ചത്.

  ഓണസമ്മാനമുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞ കാര്യം മറ്റൊരു കൗണ്‍സിലറാണ് അറിയിച്ചത്. എന്നാല്‍ താന്‍ സ്വകരിച്ചില്ല. ആദ്യം പണം കൈപ്പറ്റിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരടക്കം ചെയര്‍പേഴ്‌സണ്‍ന്റെ ഓഫീസിലെത്തി പണം മടക്കി നല്‍കിയതിന് താന്‍ സാക്ഷിയാണ്. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനില്‍കിയതായും വി.ഡി.സുരേഷ് പറഞ്ഞു.

  ചൊവ്വാഴ്ച വൈകിട്ടാണ് ഓണക്കോടിയോടൊപ്പം 10000 രൂപ കവറിലിട്ട് നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണ്‍ നല്‍കിയത്. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ 18 കൗണ്‍സിലര്‍മാർ പണം തിരിച്ച് നല്‍കിയശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഓരോ കൗണ്‍സിലര്‍മാരെയും ചെയര്‍പേഴ്‌സണ്‍ന്റെ കാബിനിലേക്ക് വിളിച്ച് വരുത്തിയശേഷം രഹസ്യമായാണ് പണം നല്‍കിയത്.

  Also Read-തൃക്കാക്കര നഗരസഭാകൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയോടൊപ്പം 10000 രൂപയുമായി ചെയര്‍പെഴ്‌സണ്‍; അന്വേഷണമാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍

  43 അംഗ നഗരസഭാ കൗണ്‍സില്‍ നാല് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ്  യു.ഡി.എഫ് ചെയര്‍പേഴ്‌സണായ അജിത തങ്കപ്പന്‍ ഭരിയ്ക്കുന്നത്. 43 പേര്‍ക്ക്  10,000 രൂപ വീതം നല്‍കാന്‍ ചുരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണം. കൗണ്‍സിലർമാര്‍ക്ക് സമ്മാനം നല്‍കാന്‍ നഗരസഭയ്ക്ക് പ്രത്യേക ഫണ്ടില്ലെന്നിരിയ്ക്കേ എവിടെ നിന്നും പണം ലഭിച്ചു എന്നതാണ് സംശയമുയര്‍ന്നിരിയ്ക്കുന്നത്.

  സംഭവം പ്രതിപക്ഷ ഗൂഡാലോചനയെന്നാണ് ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്റെ വിശദീകരണം. അടിസ്ഥാരഹിതമായ ആരോപണമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിയ്ക്കുന്നത്. കവര്‍ മാത്രമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത്. ആരോപണം  തെളിയ്ക്കാന്‍ വെല്ലുവിളിയ്ക്കുകയാണ്. പ്രതിപക്ഷത്തോടൊപ്പം കോണ്‍ഗ്രസിലെ ചില കൗണ്‍സിലര്‍മാര്‍ കൂടി ഗൂഡാലോചനയ്ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും അജിത തങ്കപ്പന്‍ പറഞ്ഞു.
  Published by:Anuraj GR
  First published:
  )}