HOME » NEWS » Kerala » TWO FORMER JUDGES OF THE KERALA HIGH COURT HAVE JOINED THE BJP JJ

കേരള ഹൈക്കോടതിയിലെ രണ്ടു മുൻ ജഡ്ജിമാർ ബിജെപിയിൽ ചേർന്നു

തൃപ്പുണ്ണിത്തുറയിൽ വിജയയാത്രയയ്ക്ക് നൽകിയ സ്വീകരണത്തിൽ പി എൻ രവീന്ദ്രൻ, വി ചിദംബരേഷ് എന്നിവരെ കൂടാതെ നിരവധി പ്രമുഖരാണ് ബി ജെ പിയിൽ അംഗത്വം സ്വീകരിച്ചത്

News18 Malayalam | news18
Updated: March 1, 2021, 8:56 PM IST
കേരള ഹൈക്കോടതിയിലെ രണ്ടു മുൻ  ജഡ്ജിമാർ ബിജെപിയിൽ ചേർന്നു
News18 Malayalam
  • News18
  • Last Updated: March 1, 2021, 8:56 PM IST
  • Share this:
കൊച്ചി: കേരള ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ ബി ജെ പിയിൽ ചേർന്നു. കേരള ഹൈക്കോടതി മുൻ
ജഡ്ജിമാർ ആയിരുന്ന പി എൻ രവീന്ദ്രൻ, വി ചിദംബരേഷ് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ഇന്ത്യൻ

എക്സ്പ്രസ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് ഞായറാഴ്ച തൃപ്പുണ്ണിത്തുറയിൽ നടന്ന
സ്വീകരണ പരിപാടിക്കിടെ ആയിരുന്നു മുൻ ജഡ്ജിമാർ ബി ജെ പി അംഗത്വം സ്വീകരിച്ചത്. ഇവർക്ക് പിന്നാലെ
നിരവധി മഹിള കോൺഗ്രസ് പ്രവർത്തകരും ഞായറാഴ്ച നടന്ന പരിപാടിയിൽ ബി ജെ പി അംഗത്വം സ്വീകരിച്ചു.

ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ
ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയച്ചതുമായി
ബന്ധപ്പെട്ട് ഹൈക്കോടതി മുൻ ജഡ്ജിമാർ ആയിരുന്ന പി എൻ രവീന്ദ്രന്റെയും വി ചിദംബരേഷിന്റെയും പേരുകൾ
അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലവ് ജിഹാദ് നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചു കൊണ്ട്
ആയിരുന്നു യോഗി ആദിത്യനാഥിന് ഇവർ കത്ത് അയച്ചത്.

'സെക്സ് പ്രധാനപ്പെട്ടതാണ്, കന്യാകത്വം എന്നു പറയുന്ന ഒന്നില്ല'; അഞ്ചു പെൺമക്കളോടും കാര്യം വ്യക്തമാക്കി
ഒരു അമ്മ

പാലക്കാട് വിക്ടോറിയ കോളേജിലെ പഠനകാലത്ത് താൻ എ ബി വി പി പ്രവർത്തകൻ ആയിരുന്നുവെന്ന് പി ചിദംബരേഷ് മുമ്പ് പറഞ്ഞിട്ടുണ്ട്.

തൃപ്പുണ്ണിത്തുറയിൽ വിജയയാത്രയയ്ക്ക് നൽകിയ സ്വീകരണത്തിൽ പി എൻ രവീന്ദ്രൻ, വി ചിദംബരേഷ് എന്നിവരെ കൂടാതെ നിരവധി പ്രമുഖരാണ് ബി ജെ പിയിൽ അംഗത്വം സ്വീകരിച്ചത്. റിട്ടയർഡ് അഡ്മിറൽ ബി ആർ മേനോൻ, ബി പി സി എൽ റിട്ടയർഡ് ജനറൽ മാനേജർമാരായ സോമചൂഢൻ, എം ഗോപിനാഥൻ, റിട്ടയർഡ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ദൂരദർശൻ) കെ എ മുരളീധരൻ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ പി രവികുമാർ, പബ്ലിക് പോളിസി വിദഗ്ദ വിനീത ഹരിഹരൻ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി സജോൾ പി കെ, ഡി സി സി അംഗം ഷിജി റോയി, അനിൽ മാധവൻ, റാണി കെ (ജനകീയ മുന്നേറ്റം), തിരക്കഥാകൃത്തും ഗാനരചയിതാവുമായ വിനോദ് ചന്ദ്രൻ, ഡോ ഹറൂൺ (ന്യൂറോ സർജറി ഹെഡ് - മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ) തുടങ്ങി അമ്പതോളം പേരാണ് ബി ജെ പിയിൽ എത്തിയത്.

കഴിഞ്ഞദിവസം ആയിരുന്നു മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പിയിൽ ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് മലപ്പുറത്ത് നടന്ന പൊതുപരിപാടിക്കിടെ ആയിരുന്നു അംഗത്വം എടുത്തത്. പാർട്ടി പ്രവേശനം ജീവിതത്തിലെ ഏറ്റവും പുതിയ അധ്യായമാണെന്ന് ആയിരുന്നു ബി ജെ പിയിൽ അംഗത്വം എടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞത്.
Published by: Joys Joy
First published: March 1, 2021, 8:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories