നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചെന്ന് സംശയം; ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍

  മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചെന്ന് സംശയം; ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍

  പോസ്റ്റുമോർട്ടവും വിശദമായ പരിശോധനയും കഴിഞ്ഞതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ആലപ്പുഴ: തുറവൂർ കുത്തിയതോടിൽ സുഹൃത്തുക്കളായ രണ്ടു പേരെ വീടിനുള്ളിൽ  മരിച്ചനിലയിൽ കണ്ടെത്തി. കുത്തിയതോട് കൈതവളപ്പിൽ സ്റ്റീഫൻ(47), കുത്തിയതോട് കൊല്ലശ്ശേരി ബൈജു(50) എന്നിവരാണ് മരിച്ചത്. മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടവും വിശദമായ പരിശോധനയും കഴിഞ്ഞതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

   സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇരുവരും മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചോയെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്.  വീട്ടിൽനിന്ന് സാനിറ്റൈസറിന്റെ കുപ്പികളും കണ്ടെടുത്തിരുന്നു.

   Also Read എന്താണ് ബ്ലാക്ക് ഫംഗസ്? രോഗം ഇന്ത്യയിൽ വലിയ ഭീഷണിയായി മാറുന്നത് എന്തുകൊണ്ട്?

   തിങ്കളാഴ്ച രാവിലെയാണ് ബൈജുവിനെ സ്വന്തം വീട്ടിൽ ബോധരഹിതനായി കണ്ടത്. തുടർന്ന് ബന്ധുക്കൾ തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. തൊട്ടുപിന്നാലെ സ്റ്റീഫനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

   Also Read കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ജൂണില്‍ ആരംഭിക്കും; ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനും ശ്രമിക്കും

   ആശുപത്രിയിൽ ഓക്സിജൻ തീരാറായി; എട്ട് ജീവനുകൾക്ക് രക്ഷകനായി ചിറ്റൂർ സ്വദേശി

   ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയും ബെംഗളൂരുവിൽ ഫാർമ ബിസിനസ് മേധാവിയായി ജോലി ചെയ്യുന്ന വരുൺ കുമാറിന് മെയ് 6ന് പുലർച്ചെ ഒന്നരയോടെ ആശുപത്രിയിൽ നിന്ന് ട്വിറ്ററിൽ ഒരു സന്ദേശം ലഭിക്കുന്നു. ആശുപത്രിയിലെ രോഗികൾക്ക് മെഡിക്കൽ ഓക്സിജൻ തീർന്നിരിക്കുന്നു, എട്ട് രോഗികളാണ് വെൻ്റിലേറ്ററിൽ ഉള്ളത്. ഇനി 90 മിനിറ്റ് കൂടി നൽകാൻ ഉള്ള ഓക്സിജനാണ് അവശേഷിക്കുന്നത്.

   സംഭവം സത്യമാണോയെന്ന് സ്ഥിരീകരിക്കാൻ വരുൺ ഉടൻ തന്നെ ആശുപത്രിയിലേക്ക് വിളിച്ചു. സംഭവത്തിൻ്റെ നിജസ്ഥിതി മനസിലാക്കിയ വരുൺ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ഉൾപ്പെടെയുള്ള തൻ്റെ എല്ലാ സുഹൃത്തുക്കളെയും വിളിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചു.


   ബന്ധപ്പെട്ട അധികൃത‍ർക്ക് മുന്നറിയിപ്പ് നൽകാമെന്നും, അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ അജയ് കുമാറുമായി ബന്ധപ്പെടാനും കമ്മീഷണർ കമൽ പന്ത് വരുണിനോട് പറഞ്ഞു. അതേസമയം, ആശുപത്രിയിലെ ഓക്സിജൻ നിറയ്ക്കുന്ന വാഹനങ്ങൾ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫില്ലിംഗ് സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും തിരക്ക് കാരണം അതിരാവിലെ മാത്രമേ ഓക്സിജൻ നിറയ്ക്കാൻ കഴിയൂ എന്ന് ഡ്രൈവർമാർ അറിയിച്ചു.
   വരുണിൻ്റെ അപേക്ഷ ലഭിച്ചതിനെത്തുടർന്ന്, ലോക്കൽ പോലീസിനെ അയയ്ക്കാനും ഓക്സിജൻ നിറയ്ക്കാൻ പോയ ആശുപത്രി വാഹനങ്ങളിൽ ഒന്നിന് മുൻഗണന നൽകുന്നതിനും എ.സി.പി. ഇടപെട്ടു. തുടർന്ന് ഫില്ലിംഗ് സ്റ്റേഷനിലേക്ക് വിളിച്ച് എ.സി.പി. നേരിട്ട് സംസാരിക്കുകയും ഓക്സിജൻ നിറക്കുന്നതിന് യൂണിറ്റുമായി ഏകോപിപ്പിച്ച് ആശുപത്രിയുടെ ഓക്സിജൻ വാഹനങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ഈ സമയങ്ങളിൽ, വരുൺ ആശുപത്രിയിലേക്കും ഓക്സിജൻ നിറയ്ക്കുന്ന യൂണിറ്റിലേക്കും വിളിച്ച് ആവശ്യമായ ഓക്സിജൻ എത്തിച്ചുവെന്ന് ഉറപ്പുവരുത്തി. വരുണിൻ്റെ സമയോചിതമായ പ്രവർത്തനവും പരിശ്രമവും എട്ട് ജീവൻ രക്ഷിക്കാൻ കാരണമായി.


   കഴിഞ്ഞ വർഷം ലോക്ക്ഡൌൺ സമയത്ത്, ഒരു അതിഥി തൊഴിലാളി ഭക്ഷണം ആവശ്യപ്പെട്ട് തൻ്റെ കാറിൻ്റെ ജനാലയിൽ തട്ടി. ഈ സംഭവമാണ് തൻ്റെ കണ്ണ് തുറപ്പിച്ചതെന്ന് വരുൺ പറയുന്നു. "രാജ്യം കെട്ടിപൊക്കുന്ന ഈ ആളുകൾ ഭവനരഹിതരാണ് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. ആ സംഭവം എന്നെ നടുക്കി. ഞാൻ എൻ്റെ അയൽവാസിയോട് സംസാരിക്കുകയും അവരുടെ സഹായം സ്വീകരിക്കുകയും എല്ലാ ദിവസവും കുറച്ചാളുകൾക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങുകയും ചെയ്തു," വരുൺ പറഞ്ഞു.

   എങ്കിലും, ഇപ്പോൾ ചെയ്യുന്നത് പോര എന്ന് വരുണിന് തോന്നി. തൻ്റെ ഈ പ്രവർത്തി കുറച്ചുകൂടി വിപുലീകരിക്കാൻ വരുൺ തീരുമാനിച്ചു. സ്വന്തമായി ഒരു അപ്പാർട്ട്മെൻ്റ് വാങ്ങുന്നതിന് സ്വരുക്കൂട്ടിയ തൻ്റെ അഞ്ച് വർഷത്തെ സമ്പാദ്യം മുഴുവനായും വരുൺ ഇതിനായി ചെലവഴിച്ചു. അതിഥി തൊഴിലാളികൾക്ക് മാത്രമല്ല, ഭക്ഷണം ആവശ്യമുള്ള എല്ലാവ‍ർക്കും ഭക്ഷണം നൽകാൻ തുടങ്ങി.   Published by:Aneesh Anirudhan
   First published: