• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺഗ്രസിൽ ധാരണ; ആദ്യ ടേം ആർക്കെന്നതിൽ തർക്കം തുടരുന്നു

കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ മാരത്തൺ ചർ‌ച്ചകൾക്കൊടുവിലാണ് ഇരുവിഭാഗവും വഴങ്ങിയത്

news18
Updated: July 25, 2019, 9:37 AM IST
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺഗ്രസിൽ ധാരണ; ആദ്യ ടേം ആർക്കെന്നതിൽ തർക്കം തുടരുന്നു
ജോസ് കെ മാണിയും പി ജെ ജോസഫും
  • News18
  • Last Updated: July 25, 2019, 9:37 AM IST IST
  • Share this:
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺ​ഗ്രസിലെ ​പി ജെ ജോസഫ്- ജോസ് കെ മാണി വിഭാ​ഗങ്ങൾ തമ്മിൽ ധാരണയായി. എന്നാൽ ആദ്യ ടേമില്‍ ആരെന്നതിൽ തർക്കം തുടരുകയാണ്. ഇന്നലെ കോൺ​ഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇരുവിഭാ​ഗങ്ങളും പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന ധാരണയിലെത്തിയത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് കോ​ൺ​ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ച വരെ ചർച്ചകൾ നടന്നിരുന്നു. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ ചർച്ച പുലർച്ചെ 2.30ഒടെയാണ് അവസാനിച്ചത്. വൈകിട്ട് ആറ് മണി വരെ പി ജെ ജോസഫുമായി ചർച്ച നടത്തിയ നേതാക്കൾ രാത്രി 11 മണിയോടെ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഇരുവിഭാ​ഗവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ ഉമ്മൻ ചാണ്ടിണ് പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുകയായിരുന്നു.

ഒരു വർഷവും മൂന്ന് മാസവുമാണ് ജില്ലാ പഞ്ചായത്തിന്റെ കാലാവധി. അങ്ങനെയാണെങ്കിൽ ഇരുവിഭാ​ഗവും പ്രസിഡന്റ് സ്ഥാനം പങ്കിടട്ടെ എന്ന ഫോർമുല കോൺ​ഗ്രസ് നേതാക്കൾ നിർദ്ദേശിച്ചു. സമവായത്തിൽ എത്തിയില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നേതാക്കൾ ഇരുവിഭാ​ഗങ്ങൾക്കും മുന്നറിയിപ്പ് നൽകിയതോടെയാണ് ഒത്തുതീർപ്പിലെത്തിയത്.

Loading...

First published: July 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...