തൃശ്ശൂർ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ തൃശ്ശൂർ സ്വദേശി കാർത്തിക് (20), എരുമേലി സ്വദേശി അരവിന്ദ് (23) എന്നിവരാണ് മരിച്ചത്.
Also Read- കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തവേ കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലത്തിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ നാട്ടുകാർ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബൈക്കിൽ മൂന്നാർ സന്ദർശിച്ചു മടങ്ങിയ ആറംഗ സംഘത്തിൽ പെട്ടവരാണ് ഇരുവരും. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident deadth