തിരുവനന്തപുരം: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. കാസർഗോഡ് ജനറല്‍ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം. വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി.വി. സുനില്‍ ചന്ദ്രന് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
also read: 'മനമറിയുന്നോള്, ഇവളാ കെട്ട്യോള്', പാട്ടിലെ വരികളുമായി പൊറിഞ്ചു മറിയം ജോസ്
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരമാണ് ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങള്‍ സഹിതം ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭവും നടത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോക്ടര്‍മാരേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribe, Bribery allegation, Doctor, Suspension, കൈക്കൂലി, സസ്പെൻഷൻ