നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചി മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ 2 മണിക്കൂര്‍ അധിക സര്‍വ്വീസ്

  കൊച്ചി മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ 2 മണിക്കൂര്‍ അധിക സര്‍വ്വീസ്

  യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സമയം നീട്ടിയത്

  കൊച്ചി മെട്രോ

  കൊച്ചി മെട്രോ

  • Share this:
  കൊച്ചി മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ 2 മണിക്കൂര്‍ അധിക സര്‍വ്വീസ്. രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ചിരുന്ന സര്‍വ്വീസ് ഇനി രാവിലെ 7 മണിയ്ക്ക് തുടങ്ങും. രാത്രി 8മണി വരെയായിരുന്ന സര്‍വ്വീസ് 9 മണി വരെ നീട്ടിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സമയവും നീട്ടി നല്‍കിയത്.

  കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന മെട്രോ സര്‍വ്വീസ് കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് പുനരാരംഭിച്ചത്. രാവിലെ 8 മണി മുതല്‍ വൈകിട്ട് എട്ട് മണി വരെയായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞ രണ്ടാഴ്ച്ചയായി യാത്രക്കാരുടെ എണ്ണം കൂടി വരുന്നുണ്ട്. ഇപ്പോള്‍ ശരാശരി 14,000 പേരാണ് ഒരു ദിവസം മെട്രോയില്‍ യാത്ര ചെയ്യുന്നത്.

  ഇനിയും ആളുകള്‍ കൂടുന്നതനുസരിച്ച് സമയവും നീട്ടും. കോവിഡിന് മുന്‍പ് രാവിലെ 6 മണി മുതല്‍ രാത്രി 10.30 വരെയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഞായറാഴ്ച്ച യുപിഎസ്ഇ പരീക്ഷ കണക്കിലെടുത്ത് രാവിലെ 7 മണിയ്ക്ക് സര്‍വ്വീസ് നടത്തും. അന്ന് രാത്രി പത്ത് വരെ ട്രെയിനുകള്‍ ഓടും. തിരക്കേറിയ സമയത്ത് 10 മിനിറ്റിലും തിരക്ക് കുറഞ്ഞ സമയത്ത് 15 മിനിറ്റ് ഇടവേളയില്‍ വണ്ടി ഉണ്ടാകും.

  You may also like:ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

  രാവിലെ എട്ട് മണിയ്ക്ക് സര്‍വ്വീസ് തുടങ്ങുന്നതിനാല്‍ മെട്രോയില്‍ സഞ്ചരിച്ച് പലര്‍ക്കും സമയത്ത് ഓഫീസില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ രാവിലത്തെ സര്‍വ്വീസ് നേരത്തെ വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഴ കനത്തതിനെത്തുടര്‍ന്ന് ബൈക്കുകളിള്‍ സഞ്ചരിച്ചിരുന്നവര്‍ മെട്രോയിലേയ്ക്ക് സര്‍വ്വീസ് മാറ്റി. ഇതും യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമായി. കോവിഡിന് മുന്‍പ് 90,000 മുതല്‍ 1 ലക്ഷം യാത്രക്കാര്‍ വരെ മെട്രോയില്‍ സഞ്ചരിച്ചിരുന്നു.
  Published by:Naseeba TC
  First published:
  )}