നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ

  ആലപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ

  ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: ആലപ്പുഴയില്‍ മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയില്‍ കളിയ്ക്കുന്നതിനിടെ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത 15-ാം വാര്‍ഡില്‍ നാലു തൈക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത്ത് (11), അനഘ (10) എന്നിവരാണ് മരിച്ചത്.

   വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. നെപ്പോളിയന്റെ വീടിനടുത്തുള്ള പുഴയിലാണ് കുട്ടികള്‍ വീണത്. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ച സംഭവം നാട്ടുകാര്‍ അറിഞ്ഞെത്തി വെള്ളത്തില്‍ നിന്ന് എടുത്തപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു.

   പുലിമൂട്ട് നിര്‍മ്മാണം നടക്കുന്നത് കാണാനാണ് കുട്ടികള്‍ പോയതെന്ന് കരുതുന്നത്. കുട്ടികളുടെ അമ്മ ആന്‍ മരിയ കുവൈത്തില്‍ നഴ്‌സും നെപ്പോളിയന്‍ മത്സ്യത്തൊഴിലാളിയാണ്. മൂത്ത മകന്‍ അബിജിത്ത്. മൃതദേഹം ചെട്ടികാട് ആശുപത്രിയിലെത്തിച്ചു.

   കാഴ്ചയില്ലാത്ത ലോട്ടറി കച്ചവടക്കാരനെ പറ്റിച്ചു; പഴയ ടിക്കറ്റുകള്‍ നല്‍കി പുതിയത് തട്ടിയെടുത്തു

   പാലക്കാട്: കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരെനെ പറ്റിച്ച് പുതിയ ടിക്കറ്റുകള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി. നഗരിപ്പുറം വലിയവീട്ടില്‍ അനില്‍കുമറാണ് കബളിക്കപ്പെട്ടത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ലോട്ടറി വില്‍പ്പനയ്ക്കിടെ ബൈക്കിലെത്തിയ യുവാവാണ് പുതിയ ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്.

   ബൈക്കിലെത്തിയ യുവാവ് ലോട്ടറി ടിക്കറ്റുകള്‍ ആവശ്യപ്പെടുകയായിരുന്നു. ഇഷ്ടമുള്ള ടിക്കറ്റുകള്‍ തെരഞ്ഞെടുക്കുന്നതിനായി അനില്‍കുമാര്‍ ടിക്കറ്റ് കൈമാറി. തന്റെ കൈയില്‍ സമ്മാനം ലഭിച്ച ടിക്കറ്റുണ്ടെന്നും പണം നല്‍കുമോ എന്നും ഇയാള്‍ അനില്‍ കുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാഴ്ചയില്ലാത്തതിനാല്‍ ടിക്കറ്റ് പരിശോധിച്ച് പണം നല്‍കനാവില്ലെന്ന് അനില്‍ കുമാര്‍ പറഞ്ഞു.

   തുടര്‍ന്ന് നോക്കാനായി മേടിച്ച ലോട്ടറി ടിക്കറ്റുകള്‍ യുവാവ് പോക്കറ്റിലിടുകയും പകരം പഴയ ടിക്കറ്റുകള്‍ നല്‍കി ഇയാള്‍ കടന്നുകളയുകയുമായിരുന്നു. 11 പുതിയ ടിക്കറ്റിന് പകരം 11 പഴയ ടിക്കറ്റ് ആണ് മടക്കി നല്‍കിയത്. ഇതിന് ശേഷം അനില്‍ കുമാറില്‍ പതിവായി ടിക്കറ്റ് എടുക്കുന്ന സുഹൃത്താണ് കബളിപ്പിക്കപ്പെട്ട വിവരം കണ്ടെത്തിയത്.

   ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് അനില്‍ കുമാറിന്റെ ഏക വരുമാനത്തിലാണ്. സംഭവത്തില്‍ മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
   Published by:Karthika M
   First published:
   )}