കണ്ണൂര്‍: കൂത്തുപറമ്പ് മെരുവമ്പായിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഉരുവച്ചാല്‍ സ്വദേശികളായ അരവിന്ദാക്ഷന്‍ (65), ചെറുമകന്‍ ഷാരോൺ (10) എന്നിവരാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read- തിരുവനന്തപുരത്ത് വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വരികയായിരുന്ന ടവേര കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.