അമിതവേഗത; പാലിയേക്കരയിൽ ലോറിക്ക് പുറകിൽ ബൈക്കിടിച്ചു; രണ്ട് പേർ മരിച്ചു;

ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം. ടോൾ പ്ലാസയിലെ വരിയിൽ കാത്തുകിടന്ന ലോറിയുടെ പുറകിലാണ് ബൈക്ക് ഇടിച്ചത്.

News18 Malayalam | news18
Updated: January 22, 2020, 7:58 AM IST
അമിതവേഗത; പാലിയേക്കരയിൽ ലോറിക്ക് പുറകിൽ ബൈക്കിടിച്ചു; രണ്ട് പേർ മരിച്ചു;
accident
  • News18
  • Last Updated: January 22, 2020, 7:58 AM IST
  • Share this:
തൃശൂർ: പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പിറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടൻ ക്ലീറ്റസ് (23), അരിത്തോട്ടത്തിൽ ശശി (60) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം. ടോൾ പ്ലാസയിലെ വരിയിൽ കാത്തുകിടന്ന ലോറിയുടെ പുറകിലാണ് ബൈക്ക് ഇടിച്ചത്.

Fact Check | മലപ്പുറത്ത് ഇത്തവണ എത്ര ശതമാനം കുട്ടികൾക്ക് പോളിയോ വാക്സിനേഷൻ നൽകി?

സർവീസ് റോഡിലൂടെ അമിത വേഗതയിൽ വന്ന ബൈക്ക് അശ്രദ്ധമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്ന് പറയുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് ലോറിയുടെ അടിയിൽ അകപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചു. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
First published: January 22, 2020, 7:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading